Latest News

പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശുകാരന് മൂന്നുവര്‍ഷം തടവ്‌

കാസര്‍കോട്: [www.malabarflash.com] പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു. ഉത്തര്‍പ്രദേശിലെ ഷാമില ജില്ലയിലെ അമ്പേത്താറിന്‍ ദാര്‍ ഗ്രാമത്തിലെ റിസ്‌വാന്‍ റാണയെയാണ് (24) കോടതി ശിക്ഷിച്ചത്. ഒപ്പം 25,000 രൂപ പിഴയടയ്ക്കാനും ഈ തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.

കഴിഞ്ഞവര്‍ഷം ഗാന്ധിജയന്തി ദിനത്തിലായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് വീട്ടില്‍ നേരത്തെ എത്തിയ പെണ്‍കുട്ടിയെ തുണി വില്പനയ്ക്കായി എത്തിയ റിസ്‌വാന്‍ കടന്ന് പിടിക്കുകയായിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചു കൊണ്ടായിരുന്നു ഇയാള്‍ വീട്ടിലേക്ക് കടന്നത്. പെണ്‍കുട്ടി നിലവിളിച്ചതോടെ അയല്‍പക്കത്തുള്ളവര്‍ ഓടിയെത്തി റിസ്‌വാന്‍ പിടികൂടി.

കുമ്പള പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.ഐ. കെ.പി. സുരേഷ് ബാബു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മെയ് അഞ്ചിന് വിസ്തരിച്ചിരുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.