Latest News

സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഇരിയ കാഞ്ഞിരടുക്കത്തെ അനീഷ് (32), ഷിബുമാത്യു(32) എന്നിവരാണ് മരിച്ചത്. അനീഷ് വികലാംഗനാണ്.

അനീഷിന് സഞ്ചരിക്കാന്‍ വേണ്ടി സ്‌കൂട്ടറില്‍ മാറ്റം വരുത്തി നിര്‍മ്മിച്ച മുച്ചക്രവാഹനമാണ് അപകടത്തില്‍പെട്ടത്. 

വെള്ളിയാഴ്ച രാവിലെ പത്തരമണിക്കാണ് അപകടം നടന്നത്. ഇരിയ ജുമാമസ്ജിദിന് സമീപത്തെ വളവിലെ കുഴിയിലേക്കാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. 

കാഞ്ഞിരടുക്കത്തെ കറുഗപ്പള്ളി ഹൗസില്‍ ജോസഫിന്റെയും അന്നമ്മയുടേയും മകനാണ് അനീഷ്. കാഞ്ഞിരടുക്കത്തെ ഏറ്റുമാനൂര്‍കാരന്‍ വീട്ടില്‍ ഇ.എം മാത്യുവിന്റെയും റോസമ്മയുടേയും മകനാണ് ഷിബുമാത്യു.
ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടുപേരേയും ആസ്പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.