Latest News

തലയോട്ടിയുടെ ചിത്രമുള്ള തൂവാല വിറ്റ കച്ചവടക്കാര്‍ പരിഭ്രാന്തിയില്‍

കോട്ടയം:[www.malabarflash.com] തലയോട്ടിയോട് സാമ്യമുള്ള ചിത്രങ്ങളുള്ള കറുത്ത തൂവാല വിറ്റ കച്ചവടക്കാര്‍ പരിഭ്രാന്തരായി. കോട്ടയം തിരുനക്കരയിലെ ഏതാനും കടകളിലാണ് ഇത്തരം തൂവാല വില്‍പനക്ക് വെച്ചിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ പോലീസ് സംഘം തൂവാല തേടി കടകളിലെത്തിയതോടെയാണ് കടക്കാര്‍ പരിഭ്രാന്തരായത്. മൊബൈല്‍ ഫോണിലെ തൂവാലയിലെ ചിത്രവും കടകളില്‍ വില്‍പനക്കെത്തിച്ച തൂവാലയും ഒന്നാണോ എന്നറിയുന്നതിനായി പോലീസ് എറെ നേരം ഒത്തു നോക്കി. ഒടുവില്‍ തൂവാല പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കറുത്ത തൂവാലയുടെ മധ്യത്തിലും നാലു മൂല്ക്കുമായി തലയോട്ടി പോലുള്ള ചിത്രമുണ്ട്. ഇത് തലയില്‍ കെട്ടി ബൈക്കില്‍ സഞ്ചരിക്കുന്നത് യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. 

പോലീസ് കറുത്ത തൂവാല പരിശോധിക്കാന്‍ എത്തിയതറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടി. പ്രേമം സിനിമയിലെ കറുത്ത മുണ്ടു പോലെ എന്തോ ആണെന്നാണ് ജനങ്ങള്‍ കരുതിയത്. എന്നാല്‍ പോലീസിന് കിട്ടിയ വിവരം ഭീകര സംഘടനയുടെ കൊടി പോലെയുള്ള തൂവാല പ്രചരിക്കുന്നു എന്നായിരുന്നു. ക്രൈം സ്റ്റോപ്പറിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.