കാസര്‍കോട്: [www.malabarflash.com] പ്രശസ്ത ഭിഷഗ്വരനും ചിന്തകനും എഴുത്തുകാരനുമായ ഡോ. മുണ്ടോള്‍ അബ്ദുല്ല (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖ ബാധിതനായിരുന്നു. ആറ് മാസത്തോളമായി സഹോദരന്‍ പരേതനായ എം.ടി മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഷംസാദിന്റെ മേല്‍പറമ്പിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 7.30 മണിയോടെയായിരുന്നു അന്ത്യം. ചട്ടഞ്ചാല്‍ മുണ്ടോള്‍ സ്വദേശിയായ ഡോ. അബ്ദുല്ല നൈജീരിയ, ലണ്ടന്‍, സൗദി എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.
.
മാതൃഭൂമി, ചന്ദ്രിക, ഉത്തരദേശം തുടങ്ങിയ പത്രങ്ങളിലും മറ്റു ആനുകാലികങ്ങളിലും എഴുതിയിരുന്നു. ആരോഗ്യ മേഖയില്‍ ഉള്‍പെടെ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ലിബിയയിലെ മുന്‍ ഭരണാധികാരി മുഹമ്മര്‍ ഗദ്ദാഫിയുടെ ഡോക്ടടേര്‍സ് ടീമില്‍ അംഗമായിരുന്നു. ഏറെ കാലമായി കോഴിക്കോട്ടായിരുന്നു സേവനം അനുഷ്ടിച്ചിരുന്നത്.
ഭാര്യ: ഡോ. വിലാസിനി. മക്കള്‍: ഹിഷാം, യുജിന്‍.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment