കാഞ്ഞങ്ങാട്: [www.malabarflash.com] സിപിഎം നേതാവിനെയും മകനെയും വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി. സിപിഎം കൊളവയല്‍ ലോക്കല്‍ കമ്മിറ്റിയംഗവും പൊയ്യക്കര ബ്രാഞ്ച് സെക്രട്ടറിയും നാടന്‍ കലാഗവേഷകനുമായ ഡോ. സി.കെ. നാരായണനെയും പ്ലസ്ടു വിദ്യാര്‍ഥി ശ്രീഹരിയെയും വധിക്കുമെന്ന ഭീഷണി കത്താണ്.
ബുധനാഴ്ച പുലര്‍ച്ചെ വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നു ലഭിച്ചത്. ഭീഷണി കത്ത് ഉള്‍പ്പെടുത്തി സി.കെ. നാരായണന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
കൊളവയലിലും പരിസരങ്ങളിലും ഒരാഴ്ചയായി സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തു കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment