Latest News

സി.എച്ച് അസംഘടിത ജനതയെ രാഷ്ട്രീയമായി ഏകോപിപ്പിച്ച നേതാവ് : ടി.എ അഹമ്മദ് കബീര്‍

കാസര്‍കോട്:[www.malabarflash.com] പൊതുപ്രവര്‍ത്തനത്തിലൂടെ സമുദായത്തെ ഉന്നതിയിലെത്തിക്കുന്നതോടൊപ്പം അസംഘടിത ജനതയെ രാഷ്ട്രീയമായി ഏകോപിപ്പിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ എന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവിശ്വാസത്തിന്റെ മതിലുകള്‍ ഉയര്‍ന്ന് വന്നിരുന്ന കാലത്ത് സമുദായത്തിന്റെ അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്തുന്നതിന് സി.എച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗുണകരമായ സാഹചര്യത്തിലെല്ലാം ഇതരവിഭാഗത്തോടൊപ്പം ഒന്നിച്ചുനില്‍ക്കുകയും രാഷ്ട്രീയ ഐക്യത്തിന്റെ ഉപകരണമായി നിലനില്‍ക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജനതയുടെ ഏറ്റവും വലിയ സൗഭാഗ്യമാണ് പക്വവും പാകവുമായ നേതൃത്വം. കേരള മുസ്ലിംകള്‍ക്ക് ഈ രീതിയില്‍ അനുഗ്രഹീതമായ നേതാവിനെയായിരുന്നു സി.എച്ചിലൂടെ ലഭ്യമായത്. മുസ്ലിം ലീഗിന്റെ പ്രമേയത്തെ അതികര്‍ശനമായി പ്രാവര്‍ത്തികമാക്കുന്നതിലും വരും തലമുറയിലേക്ക് കൈമാറുന്നതിലും സി.എച്ച് കാണിച്ച ഉത്സാഹവും നിര്‍ബന്ധബുദ്ധിയും ശ്രദ്ധേയമാണ്.

മാനവിക സൗഹൃദമായിരുന്നു സി.എച്ച് എന്ന വ്യക്തിത്വത്തിന്റെ മഹിമ. എന്നാല്‍ അദ്ദേഹം കാണിച്ചു തന്ന സൗഹൃദങ്ങളുടെ പാഠങ്ങള്‍ നാം മറന്നു പോയിരിക്കുകയാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പിലും അല്ലാത്തപ്പോഴും രാഷ്ട്രീയവും സാമൂഹ്യവുമായ സൗഹൃദത്തിന്റെ കൈകോര്‍ക്കലുകള്‍ ഉണ്ടാകാന്‍ മുസ്്‌ലിം ലീഗ് പ്രവത്തകര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എം.പി ഹമീദലി ശംനാട്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശാഫി ഹാജി കട്ടക്കാല്‍, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹാഷിം കടവത്ത്, കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ.ബി.എം ഷരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മുചാല, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സി.എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, പി.വി മുഹമ്മദ് അസ്്‌ലം, സെഡ്.എ മൊഗ്രാല്‍, മുനീര്‍ ചെര്‍ക്കള, ഹമീദ് ബെദിര, ഹാരിസ് പടഌ എ.കെ ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ കൊളവയല്‍, എം.സി ശിഹാബ് പ്രസംഗിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.