Latest News

നികുതി തട്ടിപ്പ് : ഉദുമ പഞ്ചായത്ത് ക്ലാര്‍ക്കിനെ സസ്‌പെന്റ് ചെയ്തു

ഉദുമ[www.malabarflash.com] ഉദുമ ഗ്രാമപഞ്ചായത്തിലെ നികുതി രസീതുകള്‍ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പഞ്ചായത്ത് ക്ലാര്‍ക്ക് വിനോദ് കൃഷ്ണനെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ്‌ചെയ്തു.

200 ഓളം രസീതുകള്‍ ഉപയോഗിച്ച് നികുതി ദായകരില്‍ നിന്ന് നികുതി ഈടാക്കി പഞ്ചായത്തിലടക്കാതെ വിനോദ് കൃഷ്ണന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. ഏതാണ്ട് 2,60000 രൂപയുടെ തട്ടിപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.2014-15 വര്‍ഷത്തിലെ ഊര്‍ജ്ജിത നികുതി പിരിവുമറയാക്കിയാണ് വിനോദ് കൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്.

ജനങ്ങളില്‍ നിന്ന് നികുതി സ്വീകരിച്ചെങ്കിലും കഴിഞ്ഞ ആറ് മാസം കഴിഞ്ഞിട്ടും രസീത് ബുക്കും പണവും പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിക്കാന്‍ വിനോദ് കൃഷ്ണന്‍ തയ്യാറായില്ല. പഞ്ചായത്ത് തല ഓഡിറ്റിങ്ങ് വിഭാഗമാണ് നികുതി തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത്.ഇവര്‍ ഈ വിവരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറെ അറിയിച്ചു.

പഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണനെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ വിനോദ് കൃഷ്ണനെ ഒക്ടോബര്‍ 9 വരെ റിമാന്റ് ചെയ്തു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.