ചെറുവത്തൂര്‍ : [www.malabarflash.com]ചെറുവത്തൂരിലെ ജ്വല്ലറിയിലെ ജീവനക്കാരനായ മട്ടന്നൂര്‍ വാവോട്ടു പാറയിലെ പി റഷാദ് (24) ന്റെ കൂടെ ഒളിച്ചോടിയ പോയ അയല്‍വാസിയായ 17 കാരിയെ എറണാകുളത്ത് കണ്ടെത്തി.
മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയേയും റഷാദിനെയും എറണാകുളത്ത് കണ്ടെത്തിയത്. റഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സെപ്തംബര്‍ മൂന്നിന് രാത്രിയിലാണ് ഇരുവരെയും കാണാതായത്. മകളെ തട്ടിക്കൊണ്ടുപോയെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment