Latest News

ചിത്താരി സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

കുവൈത്ത്:[www.malabarflash.com] നോര്‍ത്ത് ചിത്താരി ഹസീന ക്ലബ്ബിന്റെ മികച്ച ഫുട്‌ബോള്‍ താരവും നീന്തല്‍ വിദഗ്ധനുമായ സി.ബി.ഹനീഫ് (41) ഹൃദയ സ്തംഭനം മൂലം കുവൈത്തില്‍ മരണപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കുവൈത്ത് ഷുവൈഖിലെ താമസ സ്ഥലത്താണ് ഹനീഫ മരണപ്പെട്ടത്.

ജോലി ചെയ്യുന്ന ഹോട്ടലില്‍ ഉച്ചക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താമസ സ്ഥലത്ത് തിരിച്ചെത്തിയ ഹനീഫ വിശ്രമിക്കാന്‍ കിടന്നതായിരുന്നു. രാത്രിയോടെ സഹ പ്രവര്‍ത്തകര്‍ മുറിയിലെത്തിയപ്പോള്‍ ഹനീഫയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 

നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്രസക്ക് മുന്‍വശം പരേതനായ സി.ബി.കുഞ്ഞാലിയുടെയും നബീസയുടെയും മകനാണ് ഹനീഫ്. ഭാര്യ: താഹിറ. മക്കള്‍: അന്‍ശിഫ്, മുബശ്ശിറ, നഫ്‌ല.
സഹോദരങ്ങള്‍: നൗഫല്‍, സുബൈര്‍, ഉമൈറ, ലൈല. 

മയ്യത്ത് ബുധനാഴ്ച പുലര്‍ച്ചെ ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഉച്ചയോടെ നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യും.
ഒരു വര്‍ഷം മുമ്പ് നാട്ടിലെത്തി തിരിച്ചു പോയ ഹനീഫ ഡിസംബറില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. നോര്‍ത്ത്ചിത്താരിയില്‍ പണി പൂര്‍ത്തിയായി വരുന്ന വീടിന്റെ ഗൃഹ പ്രവേശനത്തിന്റെ ഒരുക്കത്തിനിടെയാണ് ഹനീഫയെ വിധി തട്ടിയെടുത്തത്. 

ഹനീഫയുടെ ആകസ്മിക മരണം ചിത്താരി പ്രദേശത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഹനീഫ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.