കാഞ്ഞങ്ങാട്: [www.malabarflash.com] കൊളവയലില്‍ ബി ജെ പി- സി പി എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളായ സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, സി പി എം കൊളവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം വിപിന്‍ കാറ്റാടി, രാജീവന്‍, ലക്ഷ്മണന്‍, ജയന്‍, സുരേഷ് എന്നിവരാണ് വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.
ബി ജെ പി പ്രവര്‍ത്തകരായ സുനില്‍, ഗണേശന്‍, ചന്തന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കാറ്റാടി കുമാരനെയും വിപിന്‍ കാറ്റാടിയെയും രാജീവനെയും ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമനും സംഘവും അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment