ആലപ്പുഴ:[www.malabarflash.com] ദേശീയപാതയില്‍ തിരുവിഴ ഓട്ടോകാസ്റ്റിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
പുന്നപ്ര കപ്പക്കട കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്‍(60), ഭാര്യ സതി(55), മകന്‍ സുബിന്‍ കൃഷ്ണന്‍(22) എന്നിവരാണു മരിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കുവരുകയായിരുന്ന കാര്‍ പഴയ ബാറ്ററികളും കയറ്റി എതിര്‍ ദിശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ ഓടിച്ചിരുന്ന സുബിന്‍ കൃഷ്ണന്‍ വാഹനത്തില്‍ കുടുങ്ങി. അരമണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന സുബിനെ ഫയര്‍ഫോഴ്‌സും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നു വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്തിരുന്ന രാധാകൃഷ്ണനും സതിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുബിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലോറിയുമായി കൂട്ടിയിടിച്ച കാര്‍ തകര്‍ന്നു ദേശീയപാതയുടെ കിഴക്കുവശത്തേക്കു നീങ്ങിപ്പോയിരുന്നു.
അപകടമറിഞ്ഞ് ഹൈവേ പോലീസ് എസ്‌ഐ സജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സുമെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഗുരുതരാവസ്ഥയിലായിരുന്ന സുബിനെ പുറത്തെടുത്തത്. സംഭവം സംബന്ധിച്ച് മാരാരിക്കുളം പോലീസ് കേസെടുത്തു.
Keywords: Alappuza News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment