ബദിയടുക്ക:[www.malabarflash.com] പ്രമുഖ ജ്യോതിഷനും ജോതിഷ രത്ന അവാര്‍ഡ് ജേതാവുമായ ബേള പത്മനാഭ ശര്‍മ ഇരിഞ്ഞാലക്കുടയ്ക്ക് ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്‍റെ മൂന്നാമത് മൈത്രി പുരസ്ക്കാരം ചെവ്വാഴ്ച്ച രാവിലെ 9 മണിക്ക് കുമാരമംഗല ക്ഷേത്ര പരിസരത്ത് ബഹു കേരള മുഖ്യ മന്ത്രി ശ്രി ഉമ്മന്‍ ചാണ്ടി നല്‍കും.
നേരത്തെ സായ്റാം ഗോപാല കൃഷ്ണ ഭട്ടിനെയും കയ്യാറ കിഞ്ഞണ്ണറൈയ്യെയും ഗ്രാമ പഞ്ചായത്ത് മൈത്രി പുരസ്ക്കാരം നല്‍കി ആദരിച്ചിരുന്നു.
ബദിയടുക്ക പഞ്ചായത്തിലെ ബേള ഗ്രാമത്തില്‍ ജനിച്ച പത്മനാഭ ശര്‍മയെ ലോകം അറിയുന്നത് ജ്യോതിഷത്തിലൂടെയാണ്. ഇരിഞ്ഞാലക്കുട പത്മനാഭ ശര്‍മ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ധേഹം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കളുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.
ബദിയടുക്ക ഗ്രാമ പഞ്ചായത്ത് നേരത്തെ തന്നെ മൈത്രി പുരസ്ക്കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. പരിപാടിയില്‍ എല്ലാ നാട്ടുകാരും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment