നെയ്യാറ്റിന്‍കര:[www.malabarflash.com] ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടയില്‍ ട്രാഫിക് ലംഘനം നടത്തുന്നത് തടഞ്ഞ പോലീസുകാരനെ മന്ത്രി മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗവും കൂട്ടാളികളും നടുറോഡിലിട്ടു തല്ലി.
ശനിയാഴ്ച സന്ധ്യക്ക് നെയ്യാറ്റിന്‍കരയില്‍ ടി.ബി. ജംഗ്ഷനു സമീപത്തായിരുന്നു കൈയാങ്കളി. കാറുമായെത്തിയ പേഴ്‌സണല്‍ സ്റ്റാഫംഗം ബാലരാമപുരം കരിപ്ലാവിള ശ്യാം നിവാസില്‍ വിപിന്‍ ജോസ് ബാലഗോകുലം ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിലുണ്ടായിരുന്ന എ.ആര്‍. ക്യാമ്പ് പോലീസുകാരന്‍ അരുണ്‍ തടഞ്ഞു.
ഇതോടെ വാഹനത്തിന് വെളിയിലിറങ്ങിയ വിപിന്‍ അരുണിന്റെ ഉടുപ്പും ബാഡ്ജും വലിച്ചുകീറി. വിപിന്‍ ജോസിന്റെ സുഹൃത്ത് മുരുകനും പോലീസുകാരനെ മര്‍ദ്ദിക്കാന്‍ ഒപ്പം കൂടി.
ബാലഗോകുലം ഘോഷയാത്ര നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ ഏര്‍പ്പെടുത്തിയിരുന്നു. ഇതു പാലിക്കാന്‍ തയാറാകാതെയാണ് ഇവര്‍ വാഹനവുമായി ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.
പോലീസ് പിടികൂടിയ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, സെക്രട്ടറി സോളമന്‍ അലക്‌സ് തുടങ്ങിയ എ വിഭാഗം നേതാക്കള്‍ സ്‌റ്റേഷനിലെത്തി. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പ്രതികളെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment