Latest News

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി:[www.malabarflash.com] ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതിയുടേതാണ് നിര്‍ദേശം.

പിന്‍സീറ്റിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നതിന് ഇളവ് നല്‍കിയ 2003 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇളവ് അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര മോട്ടോര്‍ വാഹന നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥമായ സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇളവ് അനുവദിച്ചതിനേയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. ഇനി ഈ ഹര്‍ജിയില്‍ സര്‍ക്കാരിന്റെയും വാദം കേട്ടം ശേഷമായിരിക്കും അന്തിമ ഉത്തരവുണ്ടാകു.

സുപ്രീം കോടതിയുടെ റോഡ്‌സുരക്ഷാ സമിതി പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിപ്പോഴും ആ വ്യവസ്ഥയോട് കേരള സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന നിലപാടാണെടുത്തത്. ഈ വ്യവസ്ഥ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായി സംസ്ഥാന ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുകയുണ്ടായി. ഒരു പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍സീറ്റുകാരുടെ ഹെല്‍മറ്റ് മുന്‍പ് സംസ്ഥാനത്ത് നിര്‍ത്തലാക്കിയതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തിരുവഞ്ചൂര്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചത്‌.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.