Latest News

കോണ്‍ഗ്രസ് ക്രിമിനല്‍ സംഘമായി: ബേബിജോണ്‍

ഉദുമ:[www.malabarflash.com] കോണ്‍ഗ്രസിന് ഇന്ത്യന്‍ ക്രിമനില്‍ കോണ്‍ഗ്രസ് എന്ന പേരാണ് ചേരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ പറഞ്ഞു. മാങ്ങാട്ട് എം ബി ബാലകൃഷ്ണന്‍ രക്തസാക്ഷി രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മാങ്ങാട്ട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അേദ്ദഹം.

രൂപീകരണ മുതല്‍ തന്നെ ക്രിമനില്‍ സ്വഭാവമാണ് കോണ്‍ഗ്രസിനുള്ളത്. അധികാരത്തിന്റെ മധുരം നുണയാന്‍ അവര്‍ക്ക് ഏത് തൊമ്മാടിത്തരവും കാണിക്കാന്‍ മടിയില്ലെ. മനുഷ്യ രക്തത്തിന്റെ രൂചി അവര്‍ തിരിച്ചറിഞ്ഞു. അതിന്റെ ഒരു ഭാഗം മാത്രമാണ് കേരളത്തില്‍ ഒരു കാരുണ്യവുമില്ലാതെ ഇടതുപക്ഷ പ്രവര്‍ത്തകരെ കൊലപെടുത്തുന്നത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ കൊല്ലാന്‍ കിട്ടാതെ വരുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ പോലും കോണ്‍ഗ്രസ് വെറുതെ വിടുന്നില്ല.
എം ബി ബാലകൃഷ്ണനെ കുത്തികൊല്ലാന്‍ നേതൃത്വം നല്‍കിയത് ഡിസിസി പ്രസിഡന്റാണെന്ന് ഈ കേസിലെ പ്രതി തന്നെ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞു. തൃശൂരില്‍ കൊലപാതകത്തിന് മന്ത്രി നേതൃത്വം നല്‍കിയപ്പോള്‍ മാങ്ങാട് ഡിസിസി പ്രസിഡന്റാണ് നേതൃത്വം നല്‍കിയതെന്നും ബേബി ജോണ്‍ പറഞ്ഞു.


ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു. 

വൈകിട്ട് കൂളിക്കുന്ന് കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. . രാവിലെ സ്മൃതിമണ്ഡപത്തില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി. 

ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ രത്‌നാകരന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, കെ സന്തോഷ്‌കുമാര്‍, മധുമുതിയക്കാല്‍, ചന്ദ്രന്‍ കൊക്കാല്‍, ടി കെ അഹമ്മദ്ഷാഫി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.