Latest News

കുരുന്നുസഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു

നെടുങ്കണ്ടം:[www.malabarflash.com] കളിക്കുന്നതിനിടയില്‍ കുളത്തില്‍വീണു പിഞ്ചുസഹോദരങ്ങള്‍ മരിച്ചു. മാവടി കുടിയിരുപ്പില്‍ സുനില്‍- റെനിന ദമ്പതികളുടെ മക്കളായ ആന്‍മരിയ (അനുമോള്‍-നാല്), ഇമ്മാനുവേല്‍ (അപ്പു- രണ്ട്) എന്നിവരാണു മരിച്ചത്.

വീടിനു മുന്‍വശത്തെ കുളത്തില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണു കുട്ടികള്‍ വീണത്. റെനീന വീടിനു പിന്നില്‍ തുണിയലക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ ഇളയകുട്ടിയെകണെ്ടത്തിയത്. കുള ത്തിലിറങ്ങി റെനീന കുട്ടിയെ പുറത്തെടുക്കുകയും മൂത്തകുട്ടിയെ അന്വേഷിച്ച് അലമുറയിടുകയും ചെയ്തതോടെ ഓടിയെത്തിയ അയല്‍വാസി കുളത്തിലിറങ്ങി തപ്പി. കുട്ടിയെ കുളത്തിനടിയില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. ഉടന്‍രണ്ടു കുട്ടി കളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാ നായില്ല.

കൂലിപ്പണിക്കാരനായ സുനില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാവിലെ പത്തിന് മാവടി സെന്റ് തോമസ് പള്ളിയില്‍ സംസ്‌കരി ക്കും. കുടുംബത്തിന് ജില്ലാകളക്ടര്‍ 20000 രൂപ അടിയന്തര ധനസ ഹായം പ്രഖ്യാപിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.