Latest News

കയറിപ്പിടിച്ച യുവാവിനെ പെണ്‍കുട്ടി ചവിട്ടിവീഴ്ത്തി

തളിപ്പറമ്പ്: [www.malabarflash.com]കോളജില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍വച്ചു കയറിപ്പിടിച്ച യുവാവിനെ പെണ്‍കുട്ടി ചവിട്ടിവീഴ്ത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് മെയിന്‍ റോഡിലായിരുന്നു സംഭവം.

കീരിയാട് സ്വദേശിനിയായ പെണ്‍കുട്ടി സഹോദരനോടൊപ്പം നടന്നുപോകവേ യുവാവ് കയറിപ്പിടിച്ച് ഓടുകയായിരുന്നു. യുവാവിന്റെ പിന്നാലെയോടിയ പെണ്‍കുട്ടി ഇയാളെ ചവിട്ടിവീഴ്ത്തി മര്‍ദിച്ചതോടെയാണു നാട്ടുകാര്‍ വിവരമറിയുന്നത്. ഓടിക്കൂടിയ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍നിന്നു പോലീസാണു യുവാവിനെ രക്ഷിച്ചത്.

ആലക്കോട് പരപ്പ ക്രഷറിനു സമീപത്തെ അരുമറ്റംവയല്‍ അരുണ്‍ ആന്റണി (24)യാണു പിടിയിലായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ അഞ്ചിനു സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.