Latest News

ബാലകൃഷ്ണന്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി

ഉദുമ[www.malabarflash.com]: മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ കൊലപാതകം സംബന്ധിച്ച ഗൂഡാലോചനയില്‍ ജില്ലാകോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം. എം ബി ബാലകൃഷ്‌ന്റെ ഭാര്യ കെ വി അനിതയാണ് നിവേദനം നല്‍കിയത്.

കേസിലെ ഏഴാംപ്രതി ഷിബു കടവങ്ങാനം കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, യൂത്തുകോണ്‍ഗ്രസ് നേതാക്കളായ ശ്രീജയന്‍ പടിഞ്ഞാര്‍, ഫര്‍ഷാദ് മാങ്ങാട് എന്നിവര്‍ ആറ് തവണ നടത്തിയ ഗൂഡാലോചനയിലാണ് ബാലകൃഷ്ണനെ കൊന്നതെന്നും വെളിപ്പെടുത്തയിരുന്നു. 

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്് അനിത നിവേദനം നല്‍കിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.