ഹൈദരാബാദ്:[www.malabarflash.com] ടെസ്റ്റ് ഡ്രൈവിനു ഷോറൂമിലെത്തിയ യുവാവ് ബൈക്കുമായി കടന്നു കളഞ്ഞു. മോഷണം പോയ ബൈക്ക് ഏതാണന്നു കേള്‍ക്കണ്‌ടേ യുവാക്കളുടെ ലഹരിയായ ഹാര്‍ലി ഡേവിഡ്‌സണ്‍. ഹൈദരാബാദിലെ ബഞ്ചാരയിലെ ഷോറൂമില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ആറു ലക്ഷം രൂപ വിലവരുന്ന സ്ട്രീറ്റ് 750 മോഡലാണ് മോഷണം പോയത്.
താന്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആരാധകനാണന്നും ബൈക്ക് എടുക്കാന്‍ താല്‍പ്പര്യമുണ്‌ടെന്നും പറഞ്ഞാണ് ഷോറൂമിലെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെട്ടത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണന്നും സയിദ് താഹിര്‍ എന്നാണ് തന്റെ പേരെന്നും യുവാവ് ജീവനക്കരോടു വെളിപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ ജീവനക്കാര്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവിനു നല്‍കുകയും ചെയ്തു.
എന്നാല്‍ ബൈക്കുമായി ഷോറൂമിനു പുറത്തിറങ്ങിയ യുവാവ് കടന്നു കളയുകയായിരുന്നു. ജീവനക്കാര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും കണ്‌ടെത്താനായില്ല. ഇയാള്‍ ബൈക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment