Latest News

പെണ്‍മക്കളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് എച്ച്‌ഐവി

മുംബൈ:[www.malabarflash.com] പത്തുവര്‍ഷത്തോളമായി രണ്ടുപെണ്‍മക്കളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ നാല്പതുകാരന്‍ എച്ച്.ഐ.വി. ബാധിതനാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

പന്ത്രണ്ടും ഇരുപത്തിയൊന്നും പ്രായക്കാരായ പെണ്‍മക്കളെ പീഡിപ്പിച്ച കേസിലാണ് കാന്തിവ്‌ലി ചാര്‍ക്കോപ്പ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യയ്ക്ക് പീഡന വിവരം നേരത്തെ അറിയാമായിരുന്നെങ്കിലും കുടുംബത്തിന്റെ അഭിമാനത്തെയോര്‍ത്ത് മൗനംപാലിക്കുകയായിരുന്നുവെന്നും ഭാര്യ പോലീസില്‍ മൊഴിനല്‍കി.

കഴിഞ്ഞമാസം അവസാനമാണ് ഇളയമകള്‍ മൂത്തസഹോദരിയോട് പിതാവിന്റെ പീഡനക്കാര്യം പറയുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഒരുവര്‍ഷം മുമ്പാണ് എച്ച്.ഐ.വി. ബാധിതനാണെന്ന കാര്യം താന്‍ അറിയുന്നതെന്ന് അറസ്റ്റിലായ പ്രതി പോലീസിനോട് വെളിപ്പെടുത്തി. പ്രതിയെ എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളെ കൂടാതെ ഒരാണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും കൂടി ഇയാള്‍ക്ക് മക്കളായുണ്ട്.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.