Latest News

ആദ്യദിനം ജോലിയില്‍ പ്രവേശിക്കാന്‍ ബൈക്കില്‍ പോയ യുവാവ് ജീപ്പിടിച്ചു മരിച്ചു

ചങ്ങനാശേരി:[www.malabarflash.com] ആദ്യദിനം ജോലിയില്‍ പ്രവേശിക്കാന്‍ ബൈക്കില്‍ സ്ഥാപനത്തിലേക്കു പോയ യുവാവ് ജീപ്പിടിച്ച് മരിച്ചു. വാകത്താനം നാലുന്നാക്കല്‍ പിള്ളച്ചിറക്കാലായില്‍ കെ.പി.വര്‍ഗീസിന്റെ മകന്‍ നിധിന്‍ പോള്‍ വര്‍ഗീസ്(24) ആണ് മരിച്ചത്.

ബികോം പഠനത്തിനുശേഷം ആദ്യമായി ലഭിച്ച ജോലിക്കായി കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം.

പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപ്പാസില്‍ നാലുന്നാക്കല്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശടിയില്‍ നേര്‍ച്ചയിട്ട് ഇറങ്ങി ബൈക്കില്‍ കയറി യാത്ര ആരംഭിച്ചയുടനെയായിരുന്നു അപകടം. കെഎസ്ടിപിയുടെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്.

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു നിധിനെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം പിന്നീട്.

തെങ്ങണ കല്ലുംപറമ്പില്‍ കുടുംബാംഗം ഓമനയാണു മാതാവ്. സഹോദരങ്ങള്‍: നീതു, നിത്യ.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.