പാലക്കാട്: [www.malabarflash.com] മക്കയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ച പാലക്കാട് കല്‍മണ്ഡപം മീനനഗര്‍ സ്വദേശി മുഅ്മിനയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. മാതാപിതാക്കള്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മുഅ്മിനയുടെ മൂന്നു മക്കളും.
നാലു ദിവസം മുമ്പാണ് മുഅ്മിനയും ഭര്‍ത്താവ് ഇസ്മയിലും ഹജ്ജിനായി പുറപ്പെട്ടത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയായിരുന്നു യാത്ര. വീട്ടുകാരോടും മക്കളോടും യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്കാവുമെന്ന് ആരും കരുതിയില്ല. അപകടം സംഭവിക്കുന്നതിന് അല്‍പം മുമ്പും ഇവര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. പിന്നെ ഈ വീട്ടിലേക്കെത്തിയത് മുഅ്മിനയുടെ മരണവാര്‍ത്തയാണ്.
മാതാപിതാക്കള്‍ ദൂരയാത്ര പോയതിന്റെ വിഷമത്തിലാണ് മക്കളായ ഐഷയും ആഷിഫും അന്‍സിഫും. അതിനാല്‍ തന്നെ മുഅ്മിനയുടെ മരണവാര്‍ത്ത ഇവരെ തത്ക്കാലം അറിയിച്ചിട്ടില്ല. കോഴിക്കോടുകാരായ ഇവരുടെ കുടുംബം മൂന്ന് മാസം മുമ്പാണ് കല്‍മണ്ഡപത്തെ വാടകവീട്ടില്‍ താമസത്തിനെത്തുന്നത്.
പാലക്കാട്ട് കോഴി ഫാം നടത്തുന്നയാളാണ് ഇസ്മയില്‍. മൂത്ത മകള്‍ ഐഷയുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായാണ് ഇവിടെ വീടെടുത്തത്. മക്കയില്‍ വച്ച് മരിക്കുന്നത് പുണ്യമായി കരുതുന്നുണ്ടെങ്കിലും വിയോഗ വാര്‍ത്തയോട് ഇവര്‍ക്ക് ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ല. അതേസമയം, ഇസ്മയില്‍ സുരക്ഷിതനാണെന്ന് വീട്ടിലേക്ക് വിവരം ലഭിച്ചിട്ടുണ്ട്. മുഅ്മിനയുടെ കബറടക്കം മക്കയില്‍ തന്നെ നടത്തും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment