Latest News

പന്ത്രണ്ടുകാരനെ നഗ്നനാക്കി മര്‍ദിച്ച് രംഗം വാട്‌സ് ആപ്പിലിട്ടു

കായംകുളം:[www.malabarflash.com] സംഘം ചേര്‍ന്നു പുകവലിച്ച കാര്യം വീട്ടിലറിയിച്ചെന്ന കുറ്റമാരോപിച്ചു അഞ്ചംഗസംഘം 12കാരനെ നഗ്നനാക്കി മര്‍ദിച്ചു. തുടര്‍ന്നു മര്‍ദനരംഗം ചിത്രീകരിച്ചു വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി.

കഴിഞ്ഞ ഓണനാളില്‍ കായംകുളം കൊറ്റുകുളങ്ങര പുത്തന്റോഡ് ജംഗ്ഷനു സമീപമായിരുന്നു സംഭവം. മര്‍ദനവിവരം പുറത്തു പറയാതിരിക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളടങ്ങിയ സംഘം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയംമൂലം കുട്ടി വിവരങ്ങള്‍ ആരോടും പറഞ്ഞില്ല.


എന്നാല്‍, മര്‍ദനരംഗം വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥി വീട്ടുകാരോടു പറയുകയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ കായംകുളം പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചാണു പിടികൂടിയത്.




Keywords: Kerla News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.