കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വി.പി.പി. മുസ്തഫക്ക് വേണ്ടി പെരിയ ഡിവിഷന്‍ ഒരുങ്ങി. ജില്ലയില്‍ ഇത്തവണ ഒരു സീറ്റ് കൂടിച്ചേര്‍ന്ന് 17 ല്‍ എത്തിയാണ് രാഷ്ട്രീയം പോരാട്ടത്തിനൊരുങ്ങുന്നത്. ജില്ലയുടെ ഹൃദയം, കളക്റ്ററേറ്റു അടങ്ങുന്ന വിദ്യാനഗറാണ് 17ാമന്‍. ഇടതിന്റെ തുടര്‍ ഭരണത്തിനു ഭീഷണിയായാണ് ഈ ഡിവിഷന്റെ വരവ്.
യുഡി.എഫിന് എന്നും കരിനിഴലായ കരിന്തളത്തില്‍ നിന്നും ജയിച്ചു കേറി പ്രസിഡണ്ടായിത്തീര്‍ന്ന പി.പി.ശ്യാമളാ ദേവി ഉപഭോക്ത തര്‍ക്ക പരിഹാരക്കോടതിയുടെ പ്രസിഡണ്ടായി, വിധികര്‍ത്താവായിരുന്നിടത്തു നിന്നുമാണ് ജില്ലയുടെ പ്രഥമ വനിതവാന്‍ എത്തിയതെങ്കില്‍, കിട്ടിയ തൊഴില്‍ വിട്ടു തന്നെയാണ് വി.പി.പി മുസ്തഫയും രാഷ്ട്രീയത്തിന്റെ പ്രിയതമനാകുന്ന്ത്.
കിട്ടിയ സര്‍ക്കാര്‍ ഉദ്യോഗവും വക്കീല്‍ പണിയും ഉപേക്ഷിച്ചു .എം.എസ്.എഫിലുടെ പച്ചരാഷ്ട്രീയം പയററി വിദ്യാര്‍ഥി ജീവിതം നയിച്ച് ഒടുവല്‍ ചുവപ്പനായതിനിടയില്‍ നിറയെ മാര്‍ക്‌സിയന്‍ തൊഴിലാളി വര്‍ഗാധിപത്യം സാര്‍ത്ഥമാകാനുള്ള സ്വപ്‌നങ്ങളുടെ നിറച്ചാര്‍ത്ത്.
കരിന്തളം, പെരിയ, ബേഡകം, ചെറുവത്തൂര്‍ മടിക്കൈ, തുടങ്ങി തെക്കന്‍ കാസര്‍കോട് ഇടതിനെ വിശ്വാസത്തിലെടുക്കുമ്പോള്‍ തെക്ക് യുഡി.എഫിനോടൊപ്പമാണ്. കഴിഞ്ഞ തവണയും മല്‍സരം നിര്‍ണായകമായിരുന്നു ഉദുമ പിടിച്ചെടുക്കുകയായിരുന്നു അന്ന് വലതു ലക്ഷ്യം. വിമത ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് കുഞ്ഞി കോണ്‍ഗ്രസിന്റെ പാദുര്‍ കൂഞ്ഞാമുവിനു മുമ്പില്‍ അടിയറവു പറഞ്ഞുവെങ്കിലും ഇളനീരുപോലെ ഇടനീര്‍ ഡിവിഷന്‍ തണുപ്പും മധുരവുമായി ഇടതിനെ ആശ്ലേഷിച്ചു.
വിധികര്‍ത്താവായി ഉപഭോക്ത തര്‍ക്ക പരിഹാര കോടതിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി നീതി നടപ്പിലാക്കാനുള്ള ചുമതല വേണ്ടെന്നു വെച്ച് ജനകീയ ഭരണത്തിന്റെ തലപ്പത്ത് പി.പി. ശ്യമളാദേവി വക്കിലെത്തിയത് അങ്ങനെയാണ്. 16 എന്ന മാന്ത്രിക നമ്പറില്‍ 9 സീറ്റുകള്‍ നേടി ഇടത് മുന്നിലെത്തിയപ്പോള്‍ യുഡി.എഫിന് 6ല്‍ തട്ടി തടഞ്ഞു നില്‍ക്കേണ്ടി വന്നു. ഒരെണ്ണം ബി.ജെ.പി. കൊണ്ടു പോയി.
ഇന്ന് കാലം മാറി. 17ാം നമ്പര്‍ ഡിവിഷണ്‍ വലതിനെ തുണച്ചാല്‍, ഉദുമ പിടിച്ചെടുക്കാന്‍ കഴിയാതെ വന്നാല്‍, ഇടനീര്‍ ഡിവിഷന്‍ പീണങ്ങിയാല്‍ ഭരണം വലതിലേക്കെത്തിപ്പെട്ടേക്കും. ഇത്തവണ കളിക്ക് കൂടുതല്‍ മുറുക്കം വരും കാത്തിരുന്ന് കാണാം.
അതല്ല, ചരിത്രം ആവര്‍ത്തിക്കുമോ ഇത്തവണയും എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. അല്‍ഭുതം വീണ്ടും സംഭവിക്കുമോ? നമുക്ക് 2010ലെ തെരെഞ്ഞെടുപ്പ് ചിരിത്രം ഓര്‍ത്തെടുത്തു നോക്കാം. അന്ന് ഇടതു ഏറെ വിയര്‍ത്തിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് വലതുപക്ഷമാണ്.
അതല്ല, ചരിത്രം ആവര്‍ത്തിക്കുമോ ഇത്തവണയും എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. അല്‍ഭുതം വീണ്ടും സംഭവിക്കുമോ? നമുക്ക് 2010ലെ തെരെഞ്ഞെടുപ്പ് ചിരിത്രം ഓര്‍ത്തെടുത്തു നോക്കാം. അന്ന് ഇടതു ഏറെ വിയര്‍ത്തിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് വലതുപക്ഷമാണ്.
ആകെ പോള്‍ ചെയ്തതില്‍ 2,25,985 വോട്ടു വാങ്ങി എറ്റവും മുമ്പിലെത്തിയരുന്നത് യു.ഡി.എഫായിരുന്നു. ശതമാനക്കണക്കെടുത്തു നോക്കിയാല്‍ പോളിങ്ങിന്റെ 37.66 ശതമാനം വരും അത്. തൊട്ടടുത്ത് മാത്രമായിരുന്നു എല്‍.ഡി.എഫ്. അവര്‍ക്ക് 2,01,895 മാത്രം കിട്ടി. തോറ്റ മുന്നണിക്ക് ജയിച്ചവരേക്കാള്‍ 25,000ത്തില്‍പ്പരം വോട്ട് അധികമെന്ന് സാരം. ശതമാനക്കണക്കില്‍ 33.64 വരും ഇത്. എന്നിട്ടും ജയം ഇടതിനെ പുല്‍കിയത് കേവലം സാങ്കേതികം മാത്രം.
ഒരു സീറ്റുള്‍പ്പെടെ 97,138 വോട്ട് ബി.ജെ.പി. കരസ്ഥമാക്കിയിരുന്നു. അത് 16.19 ശതമാനം വരും. രാഷ്ട്രീയ കാലാവസ്ഥ മാറി. ചുവന്ന മാനത്ത് കുങ്കുമ ശോഭ പരന്നു തുടങ്ങി. കഴിഞ്ഞ ലോകസഭയില്‍ 75,000 വോട്ടിന്റെ ഭുരിപക്ഷം പ്രതീക്ഷിച്ച സി.പി.എം 7000ത്തില്‍ വോട്ടില്‍ തടഞ്ഞു വീണെങ്കിലും വിജയിച്ചത് സാങ്കേതികം മാത്രം. പാര്‍ട്ടിയുടെ വോട്ടൊക്കെ എവിടെപ്പോയെന്ന ചോദ്യത്തിനുത്തരം ബി.ജെ.പി. പറഞ്ഞു. അവര്‍ക്കാണ് വോട്ടിന്റെ ബലം 75000 കടന്നത്. എസ്.എന്‍.ഡി.പിയുടെ സഹായമൊന്നും ഇല്ലാതെ തന്നെ ഒരു കൈ നോക്കാന്‍ ശക്തരാണ് ഇവിടെ ബി.ജെ.പി. സി.പി.എമ്മന്റെ ഉരുക്കു കോട്ടകളില്‍ ശക്തിയുടെ പര്യായമായ കുങ്കുമ വര്‍ണം പടരുകയാണ്.
കക്ഷിരഹിതര്‍ക്കും കിട്ടി 62,000 വോട്ട്. അത് 10.33 ശതമാനം വരും. നോട്ടയില്ലാത്ത 2010ല്‍ അരാഷ്ട്രീയ വാദികള്‍ സാങ്കല്‍പ്പിക സ്ഥാനാര്‍്തഥിയായ അസാധുവിന് കൊടുത്തത് 13,062 വോട്ടുകളായിരുന്നു. ഇത് ആകെ വോട്ടിന്റെ 2.18 ശതമാനം വരും.
സ്‌കുള്‍ വിദ്യാഭ്യാസ കാലത്ത് പച്ച തൊട്ട് സത്യം ചെയ്ത് എം.എസ്.എഫിലെത്തിയ വി.പി.പി. മുസ്തഫ കോളേജിലെത്തിയതോടെ ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അമരക്കാരാനായി. തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്വപ്‌നം കണ്ടു നടന്നു. വാപ്പയ്ക്ക് വക്കീലാക്കാനായിരുന്നു മോഹം. മംഗലാപുരത്ത് എസ്.ഡി.എം കോളേജില്‍ ചേര്‍്ത്തു. പഠിച്ച് പഠിപ്പിച്ചും നടക്കുന്നതിനിടെ ഹൈക്കോടതില്‍ പ്രാക്റ്റീസ് ചെയ്യാന്‍ നിയോഗമുണ്ടായി. ആറുമാസത്തിലധികം അവിടെ തുടര്‍ന്നില്ല.
സ്‌കുള്‍ വിദ്യാഭ്യാസ കാലത്ത് പച്ച തൊട്ട് സത്യം ചെയ്ത് എം.എസ്.എഫിലെത്തിയ വി.പി.പി. മുസ്തഫ കോളേജിലെത്തിയതോടെ ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അമരക്കാരാനായി. തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്വപ്‌നം കണ്ടു നടന്നു. വാപ്പയ്ക്ക് വക്കീലാക്കാനായിരുന്നു മോഹം. മംഗലാപുരത്ത് എസ്.ഡി.എം കോളേജില്‍ ചേര്‍്ത്തു. പഠിച്ച് പഠിപ്പിച്ചും നടക്കുന്നതിനിടെ ഹൈക്കോടതില്‍ പ്രാക്റ്റീസ് ചെയ്യാന്‍ നിയോഗമുണ്ടായി. ആറുമാസത്തിലധികം അവിടെ തുടര്‍ന്നില്ല.
മനം ചുവന്നു തുടുത്തു വരുന്നതിനിടയില്‍ സാഹിത്യത്തില്‍, ഇ.എം.എസ്സിനെ പഠിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തില്‍ ഇ.എം.എസ്സിന്റെ പങ്കിനെക്കുറിച്ച് പ്രബന്ധമെഴുതി ഡോക്റ്ററായി. അവിടം കൊണ്ടൊന്നും ആ സാഹിത്യകുതുകിയുടെ മനസ്സു നിറഞ്ഞില്ല. കേരള സാഹിത്യ അക്കാദമിയില്‍ കിട്ടിയ ജോലിയും ഉപേക്ഷിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകാനായി മാറിയ വി.പി.പി മുസ്തഫയെ വളര്‍ത്തിയതും വലുതാക്കിയതും മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം നേരിടുന്ന വെല്ലുവിളികളും, അതിലെ കേരളത്തിന്റെ ഇടപെടലുകളുമാണ്.
മല്‍സരം പുത്തരിയല്ലാത്ത മുസ്തഫയോട് ചോദിച്ചു. ആരാണ് പ്രചേദനം? പി.കരുണാകരന്‍ എം.പി.എന്ന് ഉത്തരം നല്‍കാന്‍ രണ്ടു തവണ ആലോചിച്ചില്ല. താഴേക്കിടയിലെ വിദ്യാഭ്യാസമെന്നത് മരുന്നിനു പോലുമില്ലാത്ത അറുപത്തിയേഴുകളില്‍ എം.എ പാസ്സായ പി. കരുണാകരന് ജോലി ലഭിക്കുക എന്നത് ഒരു വിഷയമായിരുന്നില്ല. നേരെ ചാടി വന്നത് തൊഴിലാളി പ്രസ്ഥാനത്തിലേക്ക്. ആ മാതൃക പിന്‍തുടരണമെന്ന് നിശ്ചയിച്ചിരിക്കുകയാണ് മുസ്തഫ. കാലം ഇനിയുമുണ്ടല്ലോ. അവസരങ്ങളുടെ കലയാണല്ലോ രാഷ്ട്രീയം.
-പ്രതിഭാരാജന്‍
-പ്രതിഭാരാജന്‍
No comments:
Post a Comment