Latest News

എന്‍ഡോസള്‍ഫാന്‍ അരജീവിതങ്ങള്‍ക്ക് കൈത്താങ്ങൊരുക്കി സഅദിയ്യ വിദ്യാര്‍ഥികള്‍

കാസര്‍കോട്:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി സഅദിയ്യ വിദ്യാര്‍ഥികള്‍ പെരിയ ബഡ്‌സ് സ്‌കൂളിലെത്തി. സ്വന്തം വീട്ടില്‍ നിന്നുള്ള ഭക്ഷണവും പഴങ്ങളുമെടുത്താണ് വിദ്യാര്‍ഥികള്‍ എത്തിയത്.

അന്യന്റെ ദുരിതം മറക്കുകയും സ്വന്തത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന സമൂഹത്തിന് മുന്നില്‍ ജീവിതത്തെ പരിചയപ്പെടുത്താനും സാമൂഹിക സേവനത്തിന്റെ പ്രാധാന്യം പകരുന്നതിന്റെ ഭാഗമായാണ് സ്‌കൂള്‍ ചാരിറ്റി ക്ലബിന് കീഴില്‍ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശനം നടത്തിയത്.

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന മൂന്ന് മുതല്‍ മുപ്പത് വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും പായസവും വിതരണം നടത്തിയത് സഅദിയ്യ വിദ്യാര്‍ഥികള്‍ക്ക് നവ്യനുഭവമായിരുന്നു.


ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ പരിപാടി സഅദിയ സ്‌കൂള്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക ദീപ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിനെ പരിചയപ്പെടുത്തി.

വാര്‍ഡ് മെമ്പര്‍ മാധവന്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, വിദ്യാര്‍ഥികളായ മുസ്ഥാന്‍, ശാനിഫ് എന്നിവര് സംസാരിച്ചു. ചാരിറ്റി ക്ലബ് കോര്‍ഡിനേററര്‍ ഹക്കീം കടവത്ത്, പ്രകാശ് ചാത്തമത്ത്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.