കാസര്‍കോട്:[www.malabarflash.com] കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്‍ഫോര്‍മര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ കക്കൂസില്‍ ആത്മഹ്യയ്ക്ക് ശ്രമിച്ചു. ഗുരുതരനിലയിലായ ഇയാളെ മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എട്ടുണിയോടെയാണ് സംഭവം. കൊട്ടാരക്കര സ്വദേശി ശിശുപാലനാണ് (40) ആത്മഹത്യക്ക് ശ്രമിച്ചത്. വൈകിട്ട് ഏഴ് മണിയോടെയാണ് ശിശുപാലനെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തിച്ചത്. കേസന്വേഷിക്കുന്ന സംഘം മംഗലാപുരം റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് ശിശുപാലനെ കണ്ടുമുട്ടിയത്.
കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ജോണിനെ കാട്ടിത്തരാമെന്ന് ശിശുപാലന്‍ പോലീസിനോട് പറഞ്ഞിരുന്നുവത്രെ. അതോടെ ശിശുപാലനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നു. സ്‌റ്റേറ്റ്‌മെന്റ് എടുത്ത ശേഷം ലോക്കപ്പിന് സമീപത്തെ തറയില്‍ ഇരുത്തിയതാണത്രെ.
മൂത്രമൊഴുക്കാനെന്ന വ്യാജേന കക്കൂസില്‍ പോയ ശിശുപാലന്‍ തിരിച്ചുവരാത്തതിനാല്‍ പറാവുകാരന്‍ അന്വേഷിച്ചപ്പോഴാണ് ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്‍ ടൗണ്‍ സ്‌റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. കസ്റ്റഡിയിലെടുത്തയാളുടെ ആത്മഹത്യാശ്രമം പോലീസ് ഗൗരവമായാണ് കാണുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment