കാഞ്ഞങ്ങാട്:[www.malabarflash.com] ഉദുമയിലെ സി.പി.എം പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്റെ കൊലപാതകം സംബന്ധിച്ച് രണ്ടുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ഏഴാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഷിബു കടവങ്ങാനത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഡി.സി.സി പ്രസിഡണ്ട് സി.കെ.ശ്രീധരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ആര്‍.ഡി.ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പി.കരുണാകരന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment