Latest News

ബാങ്കുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് 20 ഇന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കാഞ്ഞങ്ങാട്:[www.malabarflash.com] കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് പോലീസ് 20 ഇന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജി ല്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന കവര്‍ച്ചയും പരാജയപ്പെട്ട കവര്‍ച്ചാശ്രമങ്ങളും വിലയിരുത്തിയാണു പോലീസ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

നിര്‍ദേശങ്ങള്‍ ചുവടെ:
*ബാങ്കുകളോടു ചേര്‍ന്ന അനധികൃതമായോ കടകളോ മറ്റു കടകളുടെ ചുവരിനോടു ചേര്‍ന്നോ ബാങ്കുകള്‍ ആരംഭിക്കരുത്.


*ബാങ്കുകളുടെ സമീപം കാടുകള്‍ വെട്ടിത്തെളിച്ചു വൃത്തിയായി സൂക്ഷിക്കണം, പ്രത്യേകിച്ചു പിറകുവശം. സമീപത്തെ ഡ്യൂട്ടിയിലുണ്ടാവുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു ബാങ്കിന്റെ പുറകുവശം കാടുള്ളതു കാരണം പരിശോധിക്കാന്‍ സാധിക്കുന്നില്ലെന്നു പോലീസ് മേധാവി പറഞ്ഞു.


* നല്ല വെളിച്ചവും ബാങ്ക് പരിസരത്തുണ്ടായിരിക്കണം.


*ബാങ്കുകളില്‍ ഗുണമേന്മയുള്ള വ്യക്തതയുള്ള കാമറ സ്ഥാപിക്കണം. ഇതു പരിശോധിക്കാന്‍ ബാങ്കുകളില്‍ കൃത്യമായ സംവിധാനങ്ങളുണ്ടാകണം. ഇതിനായി പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കണം.


*ബാങ്കുകളുടെയും ജ്വല്ലറികളുടെയും സ്‌ട്രോംഗ് റൂമുകളുടെ ചുവരും മേല്‍ക്കൂരകളും റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. ചുവരുകള്‍ ശക്തവും ഗ്യാസ് കട്ടറുകള്‍കൊണ്ടു മുറിക്കാനാവാത്ത രീതിയിലുമായിരിക്കണം.


*ബാങ്കുകളിലെ താക്കോല്‍ കൃത്യമായി കൈകാര്യം ചെയ്യണം. ഇതു കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണം.

*ബാങ്കുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ വാതിലുകളും ജനലുകളും മുഴുവനായി തുറന്നിടാന്‍ പാടില്ല. വാതിലുകളും ജനലുകളും മുഴുവനായി തുറന്നിടുന്നതു കവര്‍ച്ച എളുപ്പമാക്കുന്നതായി കുഡ്‌ലു ബാങ്ക് കവര്‍ച്ച തെളിയിച്ചതായി പോലീസ് മേധാവി പറഞ്ഞു.

*മിക്ക ബാങ്കുകളിലും പ്രായമേറെയുള്ളവരെയാണു സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നത്. ബാങ്കുകളില്‍ എട്ടു മണിക്കൂര്‍ വീതം ഷിഫ്റ്റില്‍ മൂന്ന് ആരോഗ്യമുള്ള ജീവനക്കാരെ സെക്യൂരിറ്റിക്കായി നിയമിക്കണം. ഇവരുടെ പശ്ചാത്തലം പോലീസ് പരിശോധനയ്ക്കു വിധേയമാക്കണം.
അതോടൊപ്പം ബാങ്ക് ജീ വനക്കാരുടെ പശ്ചാത്തലം പോലീസ് പരിശോധനയ്ക്കു വിധേയമാക്കണം.


*മുഴുവന്‍ ബാങ്കുകളിലും അപ്രൈസര്‍മാരെ നിയമിക്കണം. കവര്‍ച്ച നടന്ന കുഡ്‌ലു ബാങ്കില്‍ അപ്രൈസര്‍ നിലവിലുണ്ടായിരുന്നില്ലെന്നു പോലീസ് മേധാവി പറഞ്ഞു.


*കാലാവധി കഴിഞ്ഞാല്‍ പണയസ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം,

*ബാങ്കുകള്‍ക്കു ദീര്‍ഘ അവധി ഉള്ള ദിവസങ്ങളിലും രണ്ടാം ശനിയും നാലാം ശനിയും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം.


*ബാങ്കുകളില്‍ പ്രത്യേക സുരക്ഷാ നിര്‍ദേശകരെ നിയമിക്കണം. ഇത് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്‌ഐഎസ്എഫ്) ശമ്പള മാനദണ്ഡത്തിനനുസരിച്ചായിരിക്കണം.


*എല്ലാ ബാങ്കുകളിലും അലാറം ഘടിപ്പിക്കണം. അതോടൊപ്പം ഇതില്‍നിന്നുള്ള സന്ദേശം ലഭിക്കാന്‍ വേണ്ട സംവിധാനങ്ങളും ഒരുക്കണം.
ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ച സംഭവത്തില്‍ അലാറം അടിച്ചെങ്കിലും ഇതില്‍നിന്നു സന്ദേശം ബാങ്ക് അധികൃതര്‍ക്കു പോകാനോ അലാറം അടിച്ചാല്‍ പിന്നീട് എന്തു ചെയ്യണമെന്നോ ബാങ്ക് അധികൃതര്‍ക്ക് ഒരു പിടിപാടുമില്ലാത്ത സ്ഥിതിയായിരുന്നു.


*ജീവനക്കാര്‍ ബാങ്കിലെ താക്കോല്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം, ഇവരുടെ അശ്രദ്ധ ബാങ്ക് കവര്‍ച്ചയ്ക്കു സഹായകമാകുന്നുണ്ടെന്നാണു കുഡ്‌ലു ബാങ്ക് കവര്‍ച്ചയും ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയും കാണിച്ചുതന്നത്.

*ബാങ്കു മായി ബന്ധപ്പെട്ട രഹസ്യവി വരങ്ങള്‍ പൊതുജനവുമായി പങ്കിടുന്നത് ഒഴിവാക്കണം.

*ബാങ്കുകളില്‍ ഇന്‍ഷ്വറന്‍സ് ഉറപ്പുവരുത്താനും അധികമായി സ്വര്‍ണം പണയം വയ്ക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനും ശ്രദ്ധിക്കണം. കുറഞ്ഞത് ബാങ്ക് ആസ്തിയുടെ രണ്ടു ശതമാനമെങ്കിലും ബാങ്ക് സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.