Latest News

പോലീസ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനം പൊതുസമ്മേളനമായി

കാഞ്ഞങ്ങാട്:[www.malabarflash.com] വിജയ ബാങ്ക് കവര്‍ച്ചയെ സംബന്ധിച്ചു പോലീസ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനം പൊതുസമ്മേളനമായി. അന്വേഷണമികവ് കാട്ടാന്‍ ജില്ലാ പോലീസ് മേധാവി സ്റ്റേഷനു മുന്നിലുള്ള വരാന്തയിലാണു പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍പരം പേരാണു സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തടിച്ചുകൂടിയത്.

ആളുകള്‍ കൂടിയതു പോലീസിനു ഹരമായതോടെ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന രീതിയിലായിരുന്നു പത്രസമ്മേളനം. പോലീസ് മേധാവി മോഷ്ടാക്കളെ പിടികൂടിയ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ കൈയടികളോടെയാണു നാട്ടുകാര്‍ ഇതു ശ്രവിച്ചത്.

നഗരത്തില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തവര്‍ കൂടി ഇരച്ചുകയറിയതോടെ പോലീസ് കോമ്പൗണ്ട് അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.