Latest News

ഉദുമ ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും കൂടി അഴിമതി നടത്തി ആം ആദ്മി പാര്‍ട്ടി

ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫും, എല്‍ ഡി എഫും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെ വന്‍ അഴിമതി കാണിക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

ഉദുമ പഞ്ചായത്തിലെ ഒരു ക്ലര്‍ക്ക് വന്‍ സാമ്പത്തിക തിരിമറി നടത്തിയത യുഡിഎഫിന്റെയും എല്‍ഡിഎഫിന്റയും നേതാക്കന്മാര്‍ക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കും കഴിഞ്ഞ ഏപ്രില്‍ മാസം മുതലേ അറിയാവുന്ന കാര്യമാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു.

ഇത് ജനങ്ങള്‍ അറിഞ്ഞു എന്ന് നേതൃത്വങ്ങള്‍ക്ക് മനസ്സിലായപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ്സും, മുസ്ലീംലീഗും വെവ്വേറെ പഞ്ചായത്ത് ഉപരോധം നടത്തിയത്. ഇതിന്‍ നില്‍ക്കകള്ളിയില്ലാതായപ്പോഴാണ് ഈ പ്രതിയെ അറസ്റ്റ് ചെയ്യാനും അധികൃതര്‍ തയ്യാറായത്. 
ഇതെല്ലാം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു മായാജാലം മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം.
മാങ്ങാട് 3-ാം വാര്‍ഡില്‍ നടത്തിയ തോട് ആഴം കൂട്ടിയ പദ്ധതിയുടെ വിവരാവകാശ നിയമപ്രകാരം ഉള്ള റിപ്പോര്‍ട്ട് എടുത്ത് നോക്കിയാല്‍ ഇത് ജനങ്ങള്‍ക്ക് മനസ്സിലാകും. യുഡിഎഫ് നടത്തിയ ഉപരോധ സമരം വെറും പത്രമാധ്യമങ്ങളില്‍ ഒതുക്കിയിരിക്കുകയാണ്. അവര്‍ വിജിലന്‍സില്‍ പരാതി കൊടുക്കുക പോലും ചെയ്തിട്ടില്ല. ഇതിനെതിരെയും ഉദുമ പാഞ്ചായത്തില്‍ നടന്ന നെട്ടിക്കുന്ന പല അഴിമതിയും ആം ആദ്മി പാര്‍ട്ടി പുറത്തുകൊണ്ടുവരുമെന്നും ആം ആദ്മി പാര്‍ട്ടി ഉദുമ മണ്ഡലം കണ്‍വീനര്‍ അറിയിച്ചു.

പഞ്ചായത്തില്‍ നടന്ന അഴിമതിയുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ രേഖാമൂലം ആം ആദ്മി പാര്‍ട്ടി വിജിലന്‍സില്‍ പരാതി നല്‍കി അഴിമതികള്‍ അന്വേഷിപ്പിക്കുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഫത്താഹ്, ഇബ്രാഹിം മാങ്ങാട്, ഹുസൈന്‍ കൊല്ലമ്പാടി, യൂസഫ് എം, എ, അഷറഫ് ബി എം, മുസ്തഫ കൂളിക്കുന്ന്, മുഹമ്മദ് അഷറഫ്, ജാഫര്‍ കാപ്പില്‍ സംസാരിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.