Latest News

ഒടുവില്‍ 'ഗഫൂര്‍ കാ ദോസ്തി'നെയും വാട്‌സ്ആപ്പ് കൊന്നു

കോഴിക്കോട്:[www.malabarflash.com] മരിക്കാത്ത നിരവധി പ്രമുഖരെ കൊന്ന വാട്‌സ്ആപ്പുകാര്‍ ഏറ്റവുമൊടുവിലിതാ ഗഫൂര്‍ കാ ദോസ്തിനെയും'കൊന്നു'.നടന്‍ മാമുക്കോയ അന്തരിച്ചു എന്ന വാര്‍ത്തയാണ് വ്യാഴാഴ്ച വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നെന്നും രോഗം മൂര്‍ച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചുവെന്നുമായിരുന്നു പ്രചാരണം.

മാമുക്കോയയുടെ ചിത്രവും ഒപ്പം വച്ചാണു പ്രചാരണം. 'നുമ്മടെ മാമ്മുക്കയ്ക്ക് സീരിയസ്സാണ്. ആശുപത്രീലാന്നാ കേള്‍ക്കുന്നേ..കിഡ്‌നിക്ക് കംപ്ലെയ്ന്റാന്നോ അതല്ല ബ്ലഡ് പ്ലഷര്‍ കൂടീന്നൊക്കെയാ പറയുന്നേ..പാവം നമ്മള് കോഴിക്കോട്ടുകാരെ മുത്തായിരുന്നു....' എന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന പ്രചാരണമാണ് വ്യാഴാഴ്ച ഉച്ചയോടെ വാട്‌സ്ആപ്പില്‍ കിടന്ന് കറങ്ങിയത്. വൈകുന്നേരത്തോടെ മരണവും ഉറപ്പിച്ചു.

ഇതുകണ്ട് അന്തംവിട്ട പലരും വിവരം സ്ഥിരീകരിക്കാനാകാതെ നെട്ടോട്ടമോടി. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ മാമുക്കോയയെ നേരിട്ടു വിളിച്ചു. മറ്റു ചിലര്‍ അദ്ദേഹത്തിന്റെ മകനെയും ഫോണില്‍ വിളിച്ചു. 'വയനാട്ടുള്ള ബാപ്പയെ ആരാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രീലാക്കിയതെന്നാ'ണു മകന്റെ ചോദ്യം. മാമുക്കോയയെ നേരിട്ട് 'അസുഖവിവരം' അന്വേഷിച്ചവര്‍ക്കും കണക്കിനു കിട്ടിയെന്നാണു കേള്‍ക്കുന്നത്.
എന്തായാലും അസുഖം മാമുക്കോയക്കല്ല, ചില വാട്‌സ്ആപ്പ്‌സോഷ്യല്‍ മീഡിയ ജീവികള്‍ക്കാണെന്നത് ഉറപ്പാണ്. താരങ്ങളും സംവിധായകരും മറ്റുമേഖലകളിലെ പ്രശസ്തരെയുമടക്കം എത്രപേരാണ് ഇങ്ങനെ 'സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ മരിച്ചത്.'
വെളളിയാഴ്ച ഉദുമയിലെ ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ മെഗാ ഒപ്പനയില്‍ മുഖ്യാതിഥിയായി എത്തുന്ന മാമുക്കോയ തന്റെ കൊലയാളികള്‍ക്ക് മറുപടി നല്‍കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.