ബസേര:[www.malabarflash.com] ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ ക്രൂരമായി കൊലപ്പെടുത്തിയ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷം. കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അധികൃതര്‍ തടഞ്ഞു.
ശനിയാഴ്ച രാവിലെയോടെയാണ് കെജ് രിവാള്‍ സന്ദര്‍ശിക്കാനെത്തിയത്. അദ്ദേഹത്തോടൊപ്പം ഏതാനും എ.എ.പി നേതാക്കളും ഉണ്ടായിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്കരേയടക്കം ജനക്കൂട്ടം വിരട്ടിയോടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ എന്തിനാണ് തടയുന്നതെന്ന് അധികാരികള്‍ അറയിച്ചില്ലെന്ന് എഎപി നേതാവ് അശുതോഷ് അറിയിച്ചു. പുറത്തുള്ളവരെയാരും ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജനങ്ങളുടെ നിലപാട്.
കഴിഞ്ഞ ആഴ്ചയാണ് ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് 50 കാരനായ അഖ്‌ലാഖിനെ വീട്ടില്‍ കയറി അടിച്ചുകൊലപ്പെടുത്തിയത്. സംഭവം ആഗോളതലത്തില്‍ വന്‍ വാര്‍ത്തയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്‌തെങ്കിലും എല്ലാവരെയും പിടികൂടാനിയിട്ടില്ല.അഖ്‌ലാഖിനൊപ്പം
പരിക്കേറ്റ മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റ മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment