കാഞ്ഞങ്ങാട്:[www.malabarflash.com] തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ മഞ്ഞളിലയില്‍ അടയുണ്ടാക്കി തിന്ന് കുട്ടികള്‍ അധ്വാനത്തിന്‍റെ മഹത്വമറിഞ്ഞു. മേലാംങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ യു പി സ്ക്കൂളിലെ കൂട്ടികളാണ് ഗാന്ധി ജയന്തി ദനത്തില്‍ അടയുണ്ടാക്കി കഴിച്ചത്.
സ്ക്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ 30 സെന്‍റ് സ്ഥലത്താണ് സ്ക്കൂളിലെ ഇക്കോ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മഞ്ഞള്‍ ചേന കപ്പ കാച്ചില്‍ ചേമ്പ് തുടങ്ങിയവ കൃഷി ചെയ്തത് .മദര്‍ പി ടി എ പ്രവര്‍ത്തകരും അമ്മമാരും കുട്ടികളോടൊപ്പം ഒന്നിച്ചിറങ്ങിയപ്പോള്‍ മണിക്കൂറുകള്‍ക്കകം 600ലേറെഅടകള്‍ തയ്യാറായി.
അട വിതരണത്തിന്‍റെ ഉദ്ഘാടനം സ്ക്കൂള്‍ വികസന സമിതി പ്രസിഡന്റ് അഡ്വക്കെറ്റ് പി അപ്പുക്കുട്ടന്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍, ഇക്കോക്ലബ്ബ് കോ ഓഡിനേറ്റര്‍ പി കഞ്ഞിക്കണ്ണന്‍, സീനിയര്‍ അസിസ്റ്റന്‍റ് ആശ പി ആര്‍, മദര്‍ പി ടി എ പ്രസിഡന്‍റ് ദീപ്തി സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് മീന, ക്ലബ് കണ്‍വീനര്‍ സുരഭി രാധാകൃഷ്ണന്‍ പ്രസിഡന്‍റ് , സയന, ജോയിന്‍റ് കണ്‍വീനര്‍ അശ്വിന്‍ ഗോപിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment