ഉദുമ[www.malabarflash.com]:ബി.ജെ.പി.യും എസ്.എന്‍.ഡി.പി.യും ചേര്‍ന്നുണ്ടാകുന്ന ശക്തി യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താമെന്ന വ്യാമോഹത്തിലാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.പള്ളിക്കരയിലും പാലക്കുന്നിലും എല്‍.ഡി.എഫ്.-ഐ.എന്‍.എല്‍. തിരഞ്ഞെടുപ്പു റാലികളില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പള്ളിക്കരയില്‍ ഹുസൈന്‍ ഹാജി അധ്യക്ഷനായിരുന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., കെ.വി.ബാലകൃഷ്ണന്‍, അസീസ് കടപ്പുറം, ഡോ. വി.പി.പി.മുസ്തഫ, എം.എ.ലത്തീഫ്, എം.കുമാരന്‍ പനയാല്‍ എന്നിവര്‍ സംസാരിച്ചു.
മതനിരപേക്ഷതയെ താങ്ങാനും വര്‍ഗീയതയെ തടുക്കാനുമുള്ള ജനസഞ്ചയമാണ് കേരളത്തിലുള്ളത്. ശ്രീനാരായണധര്‍മവും ആര്‍.എസ്.എസ്സിന്റെ ധര്‍മവും വിരുദ്ധധ്രവങ്ങളിലാണ്. മതന്യൂനപക്ഷങ്ങളെ കൊന്നുതള്ളുമെന്ന് ഏത് ഭാരതീയദര്‍ശനത്തിലാണുള്ളതെന്ന് ആര്‍.എസ്.എസ്. വിശദീകരിക്കണം -പിണറായി ആവശ്യപ്പെട്ടു.
തങ്ങളുടെ വികസനമല്ലാതെ, നാടിന്റെ വികസനത്തെക്കുറിച്ച് പ്രതിബന്ധത ഇല്ലെന്നും പിണറായി ആരോപിച്ചു. പാലക്കുന്നില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
പള്ളിക്കരയില്‍ ഹുസൈന്‍ ഹാജി അധ്യക്ഷനായിരുന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., കെ.വി.ബാലകൃഷ്ണന്‍, അസീസ് കടപ്പുറം, ഡോ. വി.പി.പി.മുസ്തഫ, എം.എ.ലത്തീഫ്, എം.കുമാരന്‍ പനയാല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment