ഉത്തര്‍ പ്രദേശ് പണ്ഡായ്പൂര്‍ ജില്ലയില്‍ ദേവ്‌റിയാ താലൂക്കില്‍ ഹരിമഹ്‌വാവാ വില്ലേജില്‍ ചിഗനിഭാര്‍ സ്വദേശി ബാഷ്‌ദേവ്(45), ഭാര്യ പ്രതിഭ(30) എന്നിവരാണു പോലീസ് പിടിയിലായത്.
കഴിഞ്ഞ 16നാണ് അഴീക്കല്‍ പൊഴിമുഖത്തിനു സമീപം പുലിമുട്ടില്‍ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണെ്ടത്തിയത്. രണ്ടുദിവസത്തെ പഴക്കം ഉണ്ടായിരുന്ന മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി തിരുവന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. വെള്ളം കുടിച്ചല്ല കുഞ്ഞ് മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കുഞ്ഞിന്റെ തലയില്‍ മുറിവും വരിയെല്ലുകള്‍ക്കു പൊട്ടലും കൈയും കാലും ഒടിഞ്ഞ നിലയിലുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ സൂചന ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നു കുട്ടിയുടെ മരണം കൊലപാതകമാണന്നു പോലീസിനു വ്യക്തമായതോടെ നടത്തിയ അന്വേഷണമാണു പ്രതികളെ പിടികൂടാന്‍ ഇടയാക്കിയത്.
Keywords: kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment