Latest News

നടി പ്രിയങ്കയുടെ മരണം; നിര്‍ണായക തെളിവ് ലഭിച്ചു

കോഴിക്കോട്:[www.malabarflash.com] സിനിമ, സീരിയല്‍ താരമായിരുന്ന നടി പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ നിര്‍ണായക തെളിവായി ഫൊറന്‍സിക് പരിശോധന ഫലം. പ്രിയങ്കയുടെ മൊബൈല്‍ ഫോണില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നും കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ ലഭിച്ചു. വിവാഹ വാഗ്ദാനം നല്‍കി കൂടെതാമസിപ്പിച്ച ശേഷം ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച താമരശേരി കുടുക്കില്‍ റഹീമാണ് കേസിലെ ഒന്നാം പ്രതി.

കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത് നടി പ്രിയങ്ക ജീവനൊടുക്കിയെന്നാണ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാമുകന്‍ താമരശേരി കുടുക്കില്‍ റഹീമിനെ പിടികൂടിയിരുന്നു. മരിക്കുന്ന സമയത്ത് പ്രിയങ്ക ഗര്‍ഭിണിയാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ഫൊറന്‍സിക് പരിശോധന ഫലമാണ് മറ്റൊരു തെളിവ്.

റഹീമും പ്രിയങ്കയും ഫ്‌ളാറ്റില്‍ ഒന്നിച്ചു കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും ലഭിച്ചു. ഇതോടൊപ്പം, റഹീം പ്രിയങ്കയ്ക്ക് അയച്ച എസ്.എം.എസുകളും ഫൊറന്‍സിക് സംഘം വീണ്ടെടുത്തു. ഇരുവരും കാമുകി കാമുകന്‍മാരാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ ഈ തെളിവുകള്‍ മതിയെന്ന് പൊലീസ് പറയുന്നു. പ്രിയങ്കയെ അവസാനം ഫോണില്‍ വിളിച്ചതും റഹീമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പ്രിയങ്ക ജീവനൊടുക്കിയ ശേഷം നാടുവിട്ട റഹീമിനെ ജില്ലാ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വധശ്രമക്കേസിലും റഹീം പ്രതിയായി. ഈ കേസില്‍ പൊലീസ് തിരയുന്നതിനാല്‍ ഒളിവിലാണ്. പ്രിയങ്ക കേസിലെ കുറ്റപത്രം ഉടനെ കോടിതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

2011 നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ പ്രിയങ്ക (21) അശോകപുരത്തുളള ഫ്‌ളാറ്റില്‍ എലിവിഷം കഴിച്ച് മരിച്ചത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.