കാഞ്ഞങ്ങാട്:[www.malabarflash.com]ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും പിടിയിലായതായി സൂചന. കുടകില്‍ നിന്നാണ് മുഖ്യപ്രതി മലയാളിയായ മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊള്ളയടിക്കപ്പെട്ട സ്വര്‍ണം കുടകില്‍ തന്നെയുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിനായി കുടകിലെ വന്‍കിട ജ്വല്ലറികളിലുള്‍പ്പെടെ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.
കവര്‍ച്ചാ സംഘത്തിന് സഹായം ചെയ്തുവെന്ന് സംശയിക്കുന്ന മുഖ്യപ്രതി ബളാല്‍ കല്ലംചിറയിലെ അബ്ദുള്‍ ലത്തീഫ് (26), കുപ്രസിദ്ധ മോഷ്ടാവ് അജാനൂര്‍ ഇക്ബാല്‍ റോഡിലെ അന്തുക്ക എന്ന അബ്ദുള്‍ ഖാദര്‍ (50), കാസര്‍കോട്ടെ മുബഷീര്‍ (24) എന്നിവരെയും അന്വേഷണസംഘം പിടികൂടി. സംഘത്തെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പോലീസ് തയ്യാറാക്കിയ മുഖ്യപ്രതിയുടെ രേഖാചിത്രം തിരിച്ചറിഞ്ഞ കുടകിലെ നാട്ടുകാരാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്. അതേസമയം, പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി മടിക്കേരി, കുശാല്‍ നഗര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment