ആലപ്പുഴ:[www.malabarflash.com] കായംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജശ്രീ കോമളത്ത് ബിജെപിയിലേക്ക്. കായംകുളം നഗരസഭയിലെ യുഡിഎഫ് ചെയര്‍പേഴ്‌സണായ രാജശ്രീ നഗരസഭയിലെ 25-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇവര്‍ ബിജെപി-എസ്എന്‍ഡിപി പിന്തുണയോടെ നഗരസഭയിലേക്കു മത്സരിക്കുന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസില്‍ നിന്നു തനിക്കു ലഭിച്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്ക്കുമെന്നും അവര്‍ അറിയിച്ചു. താന്‍ ചെയര്‍പേഴ്‌സണായ കാലയളവില്‍ തനിക്കെതിരേ പാര്‍ട്ടിയിലെ ചിലര്‍ വിരുദ്ധമായ നിലപാടെടുത്തു. തനിക്കുമുമ്പ് നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന ആളിന്റെ കാലത്ത് കായംകുളത്ത് ഒരു ബാര്‍ ഹോട്ടലിനു എന്‍ഒസി നല്കിയിരുന്നു.
എന്നാല്‍ താന്‍ ചെയര്‍പേഴ്‌സണായപ്പോള്‍ ഈ എന്‍ഒസി കൗണ്‍സിലില്‍ വയ്ക്കുകയും റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ തനിക്കു നിരവധി ആരോപണങ്ങളാണു നേരിടേണ്ടിവന്നതെന്നും രാജശ്രീ ആരോപിച്ചു.
ബിജെപി വാര്‍ഡില്‍ മത്സരിക്കാന്‍ നിശ്ചയിച്ചിരുന്ന ഉണ്ണികൃഷ്ണ പിള്ളയുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിച്ചു രാജശ്രീക്കു പിന്തുണ നല്കുകയുമായിരുന്നു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment