Latest News

ബളാലില്‍ മുസ്‌ലിം ലീഗ് യുഡിഎഫ് മുന്നണി വിട്ടു

രാജപുരം:[www.malabarflash.com] സീറ്റു നല്‍കിയില്ല. ബളാല്‍ പഞ്ചായത്തില്‍ മുസ്‌ലിംലീഗ് യുഡിഎഫ് മുന്നണി വിട്ടു. പഞ്ചായത്തിലെ ലീഗിന്റെ സ്വാധീന മേഖലകളായ 1, 9, 15, 16 വാര്‍ഡുകളില്‍ ലീഗ് സ്ഥാനാര്‍ഥികളില്‍ പത്രിക സമര്‍പ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സീറ്റു തര്‍ക്കമാണ് കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലയാന്‍ കാരണമായത്. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള ബളാല്‍ ബ്ലോക്ക് ഡിവിഷനില്‍ നിന്നും മലയോരത്തെ പ്രമുഖ മുസ്‌ലിംലീഗ് നേതാവും പുതുതായി പരപ്പ പഞ്ചായത്ത് രൂപീകരിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിക്കാനും തീരുമാനിച്ചിരുന്ന എ.സി.എ. ലത്തീഫിനെ മത്സരിപ്പിക്കാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍ ഡിവിഷന്‍ ലീഗിനു നല്‍കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ജയസാധ്യതയുള്ള മണ്ഡലമായതിനാല്‍ ഈ സീറ്റ് ലീഗ് മത്സരിക്കാതെ കോണ്‍ഗ്രസിനു തന്നെ നല്‍കുകയായിരുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുന്നണി മര്യാദ പരിഗണിച്ച് കഴിഞ്ഞതവണ വിട്ടുനല്‍കിയ ഈ സീറ്റുള്‍പ്പടെ രണ്ടു സീറ്റുകളാണ് ലീഗ് നേതൃത്വം ബ്ലോക്ക് പഞ്ചായത്തിലേക്ക് ആവശ്യപ്പെട്ടത്. ഇതു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്ന് മുസ്‌ലിംലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.

ബളാലില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതോടൊപ്പം മലയോര പഞ്ചായത്തുകളായ പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം എന്നിവിടങ്ങളിലും കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നത് പുനഃപരിശോധിക്കാന്‍ ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.