തളിപ്പറമ്പ്:[www.malabarflash.com] തര്‍ക്കം തീരാതെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും യൂത്ത് ലീഗുകാരും തളിപ്പറമ്പ് നഗരസഭാ ഓഫീസിനകത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ഈ വിവരമറിഞ്ഞതോടെ സംഘടിച്ചെത്തിയ യൂത്ത് ലീഗുകാര്‍ ഇവരെ തടഞ്ഞു. ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കേറ്റവും പൊരിഞ്ഞ തല്ലും നടന്നതോടെ പത്രിക നല്‍കാനെത്തിയവര്‍ ചിതറിയോടി. ഇതിനിടയിലാണു പത്രിക സമര്‍പ്പിക്കാനെത്തിയ വനിതാ സ്ഥാനാര്‍ഥിക്കു പരിക്കേറ്റത്. ഉന്തിലും തള്ളിലുമാണു ജനല്‍ചില്ല് പൊട്ടിയത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
സംഘര്‍ഷത്തിനിടയില്‍ നഗരസഭാ ഓഫീസിന്റെ ജനല്‍ചില്ല് തകര്‍ന്നു. പൊട്ടിയ ചില്ല് തെറിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥിയുടെ കൈക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.
കുപ്പം വാര്‍ഡില്‍ പത്രിക നല്‍കാനെത്തിയ എം. പത്മിനിക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. കുണ്ടാംകുഴി വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ലീഗില്‍ ഏതാനും ദിവസങ്ങളായി തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. ഇതുള്‍പ്പെടെ ഏതാനും സീറ്റുകളില്‍ ലീഗുകാര്‍ തമ്മില്‍ രണ്ടു ഗ്രൂപ്പുകളായി രൂക്ഷമായ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ഒരുവിഭാഗം ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് പത്രിക നല്‍കാനെത്തിയത്.
ഈ വിവരമറിഞ്ഞതോടെ സംഘടിച്ചെത്തിയ യൂത്ത് ലീഗുകാര്‍ ഇവരെ തടഞ്ഞു. ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കേറ്റവും പൊരിഞ്ഞ തല്ലും നടന്നതോടെ പത്രിക നല്‍കാനെത്തിയവര്‍ ചിതറിയോടി. ഇതിനിടയിലാണു പത്രിക സമര്‍പ്പിക്കാനെത്തിയ വനിതാ സ്ഥാനാര്‍ഥിക്കു പരിക്കേറ്റത്. ഉന്തിലും തള്ളിലുമാണു ജനല്‍ചില്ല് പൊട്ടിയത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കളായ കെ.വി. മുഹമ്മദ്കുഞ്ഞി, കെ. മുസ്തഫ ഹാജി എന്നിവര്‍ സ്ഥലത്തെത്തിയാണു സംഘട്ടനത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. ജനല്‍ ചില്ല് തങ്ങള്‍ മാറ്റിയിട്ടുതരാമെന്ന് ലീഗ് നേതാക്കള്‍ ഉറപ്പുനല്‍കിയതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment