Latest News

വിദ്യാഭ്യാസം ഏഴാംക്ലാസ് മാത്രം, പക്ഷെ ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍ നെഞ്ചിലേററിയ കളളന്‍

കാഞ്ഞങ്ങാട്:[www.malabarflash.com] ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അബ്ദുള്‍ ലത്തീഫ് കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ അതിവിദഗ്ധന്‍. ഒരു തെളിവും അവശേഷിപ്പിക്കാതെ കവര്‍ച്ച നടത്തി രക്ഷപ്പെടുകയാണു ലത്തീഫിന്റെ പദ്ധതി. വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു സമ്പന്നനാകുക എന്നതായിരുന്നു ഈ ചെറുപ്പക്കാരന്റെ ജീവിതലക്ഷ്യം.

ഒരു മനുഷ്യന്‍ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല, എന്നാല്‍, ദരിദ്രനായി മരിക്കുന്നത് അയാളുടെ മാത്രം കുറ്റമാണെന്ന ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍ പോലീസ് കണ്ടെുത്ത ലത്തീഫിന്റെ ഡയറിയിലും വീട്ടുചുമരിലും കുറിച്ചിട്ടുണ്ട്.

നാട്ടില്‍ ജനമൈത്രി പോലീസിന്റെ വിശ്വസ്തനായി വിവരങ്ങള്‍ പോലീസിനു കൈമാറി പോലീസിന്റെ നല്ലപിള്ള ചമഞ്ഞ അബ്ദുള്‍ ലത്തീഫ് രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസില്‍ പിടിയിലാകുന്നതുപോലും നാടകീയമായാണ്. ഓട്ടോഡ്രൈവറായി കഴിഞ്ഞിരുന്ന അബ്ദുള്‍ ലത്തീഫ് പെട്ടെന്നു കോടിക്കണക്കിന് രൂപയുടെ ആഡംബര വീട് പണിയുകയും ലക്ഷ്വറി കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. കുറ്റം സമ്മതിക്കാതിരുന്ന ലത്തീഫ് രാജധാനി കേസില്‍ അറസ്റ്റിലായത് ഇയാളുടെ വീട്ടില്‍നിന്നു കണ്ടെത്തിയ സ്വര്‍ണ പണയംവച്ച രസീതുകളുടെ അടിസ്ഥാനത്തിലാണ്.

14 കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ചതില്‍ ഏഴു കിലോഗ്രാം മാത്രമാണു കണ്ടെത്താനായത്. നീലേശ്വരത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവച്ചിരിക്കുകയായിരുന്നു ഈ സ്വര്‍ണം.

ഈ കേസില്‍ അറസ്റ്റിലായി മൂന്നു മാസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് അടുത്ത കവര്‍ച്ചയ്ക്കായി ആസൂത്രണം നടത്തിയത്. കുറ്റാന്വേഷണ നോവല്‍ വായനയില്‍ ആകൃഷ്ടനായ ലത്തീഫ് കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നതു സ്വന്തമായിട്ടായിരുന്നു. കൂട്ടാളികളെ പ്രത്യേകം പ്രത്യേകം ജോലികളേല്‍പ്പിച്ച് അവര്‍ക്കു പ്രതിഫലം നല്‍കുകയാണു രീതി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.