Latest News

വിദ്യാര്‍ത്ഥിയുമായി സെക്‌സിലേര്‍പ്പെട്ടു ഗര്‍ഭിണിയായ അദ്ധ്യാപികയ്ക്ക് തടവും പിഴയും

ഇംഗ്ലണ്ട്:[www.malabarflash.com] സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സിലേര്‍പ്പെട്ട കുറ്റത്തിന് ലേഡി ടീച്ചര്‍ക്ക് ഇംഗ്ലണ്ടില്‍ തടവും പിഴയും. കരോലിന്‍ ബെറിമാന്‍ എന്ന 30കാരിയെയാണ് 15കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും വിചാരണയ്‌ക്കൊടുവില്‍ 2 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തത്.

മാസങ്ങള്‍ നീണ്ട ബന്ധത്തില്‍ പലതവണ തങ്ങള്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോള്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അബ്രഹാം മോസ്സ് കമ്മ്യൂണിറ്റി സ്കൂളില്‍ പഠിക്കുന്ന കാലത്താണ് അവിടെ ടീച്ചിങ് അസിസ്റ്റന്റായ ജോലി ചെയ്യുകയായിരുന്ന കരോലിന്‍ ബെറിമാന്‍ ഫേസ്ബുക്ക് വഴി പ്രലോഭിപ്പിച്ച് സെക്‌സിലേര്‍പ്പെട്ടത്.

ആദ്യത്തെ അഞ്ചു മാസക്കാലം തങ്ങള്‍ക്കിടയില്‍ സെക്‌സ് ഉണ്ടായിരുന്നിട്ടേയില്ല എന്ന് വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ അതിനുശേഷം മിക്കവാറും സെക്‌സ് ഉണ്ടാകുകയും പലപ്പോഴും അവ സുരക്ഷിതമല്ലാതിരിക്കുകയും ചെയ്തു എന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അമ്പതോളം തവണ സെക്‌സ് ഉണ്ടായട്ടുണ്ട് എന്നാണ് പറയുന്നത്. മിക്കവാറും സമയങ്ങളില്‍ ഇവര്‍ പരസ്പരം മെസ്സേജ് അയക്കുകയും പലപ്പോഴും ബെറിമാന്റെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു.

ബെറിമാന്റെ രണ്ടു വയസ്സുകാരിയായ മകള്‍ തന്നെ ‘ഡാഡി’ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും വിദ്യാര്‍ത്ഥി മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ താന്‍ ഗര്‍ണിയാണ് എന്ന് ബെറിമാന്‍ പറഞ്ഞതോടെ വിദ്യാര്‍ത്ഥി പേടിക്കുകയും സംഭവം പുറത്തറിയുകയുമായിരുന്നു. തുടര്‍ന്ന് അമ്മ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പോലീസിലറിയക്കുമെന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ കുറേ പണവുമായി വന്ന ബെറിമാന്‍ എവിടേക്കെങ്കിലും ഒളിച്ചോടാമെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവമറിയുകയും ബെറിമാനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബെറിമാന്‍ കോടതിയില്‍ കുറ്റ സമ്മതം നടത്തി. ഈ ആഴ്ച വന്ന കോടതി വിധിയില്‍ 2 വര്‍ഷത്തെ തടവിനും 100 പൗണ്ട് പിഴയ്ക്കും പുറമേ, ശമ്പളമില്ലാതെ 250 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യാനും ബെറിമാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുമായി യാതൊരു തത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ പദവി ദുരുപയോഗം ചെയ്തതിനും പ്രായപൂര്‍ത്തിയാകാത്തയാളുമായി സെക്‌സിലേര്‍പ്പെട്ടതിനുമായിരുന്നു ഇവര്‍ക്കെതിരെ കേസുകള്‍ ചുമത്തപ്പെട്ടത്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.