ചെറുവത്തൂര്‍:[www.malabarflash.com] ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയില്‍ നിന്നും കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും 55000 രൂപ ഒരു പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബാങ്കിന്റെ സ്‌ട്രോംങ്ങ് റൂമിലേക്കുള്ള കോണ്‍ക്രീറ്റ് തുരന്ന ഇടുക്കി സ്വദേശി രാജേഷ് മുരളി(40) യുടെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം പണം കണ്ടെത്തിയത്.
രാജേഷ് മുരളി റിമാന്‍ഡിലാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്നു മൊഴി നല്‍കിയത്. ഒരു ലക്ഷം രൂപയാണ് ഇയാള്‍ക്കു കവര്‍ച്ചയുടെ സൂത്രധാരന്‍ അബ്ദുള്‍ ലത്തീഫ് പ്രതിഫലം നല്‍കിയത്. ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണത്തില്‍ 17.720 കിലോ സ്വര്‍ണമാണ് ബുധനാഴ്ച ഹോസ്ദുര്‍ഗ് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)ല്‍ ഹാജരാക്കിയത്.
ബാങ്കിന്റെ സേഫില്‍ നിന്ന് ആകെ 2.95 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത്. ബാക്കി പണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 26 ന് രാവിലെ 10 നും 11.15 നും ഇടയിലാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള വിജയാ ബാങ്ക് ശാഖ കൊള്ളയടിച്ചത്.

ബാങ്കിന്റെ താഴെ നിലയിലുള്ള മേല്‍ ഭാഗത്തെ കോണ്‍ക്രീറ്റ് തുരന്നായിരുന്നു കവര്‍ച്ച. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി. കുടക് സ്വദേശിയായ ഒരാളെ കൂടി പിടികിട്ടാനുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളവുകള്‍ ശേഖരിക്കുന്നതിനും വ്യാഴാഴ്ച കോടതി പോലീസിനു വിട്ടുകൊടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment