തലശേരി:[www.malabarflash.com] എല്‍കെജി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ സിഗരറ്റ് കുറ്റികൊണ്ടു പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ധര്‍മടം പോലീസ് സ്റ്റേഷനു സമീപത്തെ സ്‌നേഹതീരം ക്വാര്‍ട്ടേഴ്‌സില്‍ മുഴപ്പിലങ്ങാട് സ്വദേശി ചെറിയത്ത് വീട്ടില്‍ സിദ്ദിഖിനെയാണു (30) പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിദ്ദിഖ് മകളെ സിഗരറ്റ് കുറ്റികൊണ്ടു ദേഹമാസകലം പൊള്ളിക്കുകയായിരുന്നു. നഴ്‌സറിയിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ചൈല്‍ഡ്‌ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment