പെരുമ്പാവൂര്‍:[www.malabarflash.com] കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ഗ്രാനൈറ്റ് ദേഹത്തേക്കു വീണു കയറ്റിറക്കു തൊഴിലാളി മരിച്ചു. മറ്റു രണ്ടു പേര്‍ക്കു പരിക്കേറ്റു.
എടത്തല മുതിരക്കാലില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബു (45) ആണ് മരിച്ചത്. അബുവിന്റെ സഹോദരീഭര്‍ത്താവ് വെങ്ങോല സ്വദേശി പള്ളിപ്പാട് വീട്ടില്‍ സുബൈര്‍ (40), എടത്തല സ്വദേശി ഈരേത്ത് വീട്ടില്‍ സലിം (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലാണു സംഭവം.
മുടിക്കലില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രിക സോമില്‍ കമ്പനിയുടെ ഉടമ സഹീറിന്റെ വീടുപണിക്കായി ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പരുക്കേററവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണു മൃതദേഹം പുറത്തെടുത്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment