Latest News

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ബി.ജെ.പി നേതാവ് രാജിവെച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട്ടെ ബി.ജെ.പി നേതാവ് അജയകുമാര്‍ നെല്ലിക്കാടിന് പാര്‍ട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെ അജയകുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ നഗരസഭയിലെ തന്നെ ഏറ്റവും ഉറച്ച സീറ്റായ അത്തിക്കോത്ത് വാര്‍ഡില്‍ അജയന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കും. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍ റോഡാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

പാര്‍ട്ടി നേതൃത്വം തീരുമാനിക്കാതെ അജയകുമാര്‍ അത്തിക്കോത്ത് വാര്‍ഡില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത് തന്നെ ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം അജയകുമാര്‍ കൗണ്‍സിലറായിരുന്നപ്പോഴും അതിന് ശേഷവുമുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് അവമതിയുണ്ടാക്കുന്നതാണെന്നും ഇതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നും അജയന്റേത് ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണെന്നും ഇത് ബി.ജെ.പിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു ജില്ലാ നേതാവ് പറഞ്ഞു. പാര്‍ട്ടി കമ്മിറ്റികള്‍ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തതെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു.
അതേസമയം കല്ല്യാണ്‍റോഡ് ബൂത്ത് കമ്മിറ്റി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് താന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയതെന്ന് അജയകുമാര്‍ പറഞ്ഞു. ബൂത്ത് കമ്മിറ്റി തീരുമാനം മണ്ഡലം കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റി നിയോജക മണ്ഡലം കമ്മിറ്റിക്കും സമര്‍പ്പിച്ചതായും, ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സര രംഗത്തിറങ്ങുന്നതെന്നും അജയകുമാര്‍ പറഞ്ഞു.
അജയകുമാറിന് അനുഭാവം പ്രകടിപ്പിച്ച് കല്ല്യാണ്‍റോഡ് ബൂത്ത് ബി.ജെ.പി പ്രസിഡണ്ട് ബി. നാരായണന്‍, ജനറല്‍ സെക്രട്ടറി രാജീവന്‍ കാനത്തില്‍ എന്നിവരും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.