കാസര്‍കോട്:[www.malabarflash.com] തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആറ് ബ്ലോക്കുകള്‍ക്കും മൂന്ന് മുനിസിപ്പാലിറ്റികള്‍ക്കുമായി ഏഴ് വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ബ്ലോക്ക്- മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. കേന്ദ്രങ്ങള്‍ ജില്ലാ കളക്ടറും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തി.
കാറഡുക്ക,കാസര്‍കോട് ബ്ലോക്കുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ കുമ്പഡാജെ, ബെളളൂര്‍,കാറഡുക്ക, മുളിയാര്‍, ദേലംപാടി,ബേഡഡുക്ക, കുറ്റിക്കോല്‍, കുമ്പള, ബദിയടുക്ക, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെമ്മനാട്,ചെങ്കള എന്നിവയുടെ വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രം കാസര്‍കോട് ഗവ. കോളേജാണ്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളികെ, പുത്തിഗെ എണ്‍മകജെ എന്നിവയുടെ വോട്ടെണ്ണല്‍ വിതരണ, സ്വീകരണ കേന്ദ്രം മഞ്ചേശ്വരം ജിപിഎം ഗവ. കോളേജുമായുരിക്കും
കാഞ്ഞങ്ങാട് ബ്ലോക്കിന് പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ ഉദുമ,പളളിക്കര, അജാനൂര്‍, പുല്ലൂര്‍-പെരിയ, മടിക്കൈ എന്നിവയുടേത് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളും പരപ്പ ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ കോടോംബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നിവയുടേത് പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നിവയുടേത് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുമാണ്.
കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രം കാസര്‍കോട് ഗവ. കോളേജും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടേത് ഹോസ്ദുര്‍ഗ്ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളും നീലേശ്വരം മുനിസിപ്പാലിറ്റിയുടേത് നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ്.
കാസര്‍കോട് ഗവ. കോളേജില്‍ കാറഡുക്ക ബ്ലോക്കിനും കാസര്‍കോട് ബ്ലോക്കിനും കാസര്‍കോട് മുനിസിപ്പാലിറ്റിക്കും വെവ്വേറെ കേന്ദ്രങ്ങള്‍ ഒരുക്കും. ബ്ലോക്ക് തലത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യമുളള ആറ് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളില്‍ നാല് കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും ഒരുക്കുവാന്‍സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കും മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി.
അവ സജ്ജീകരിച്ചതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഈ മാസം 12നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment