ജിദ്ദ[www.malabarflash.com]: മക്കയിലെ മിനായില്‍ ഹജ്ജിനിടെയുണ്ടായ തിരക്കില്‍ പെട്ട് കാണാതായിരുന്ന രണ്ടു മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം കോട്ടപ്പടി ചെകിടപ്പുറത്ത് കുഞ്ഞിമുഹമ്മദിന്‍െറ മകന്‍ സമീര്‍, വടക്കാഞ്ചേരി കാട്ടിലങ്ങാടി പൊന്‍പാറതൊടിയില്‍ സെയ്തുമുഹമ്മദിന്‍െറ മകന്‍ മുജീബ്റഹ്മാന്‍ എന്നിവരുടെ മരണമാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
സമീര്‍ മരിച്ചതായി നേരത്തേ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. എന്നാല്‍ മക്കയിലെ മുഅയ്സിം മോര്‍ച്ചറിയില്‍ നിന്നു കിട്ടിയ തെളിവുകള്‍ സമീറിന്‍േറതല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ജിദ്ദയില്‍ സൂക്ഷിച്ച മൃതദേഹങ്ങളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതില്‍ നിന്ന് സമീറിന്‍െറ മാതൃസഹോദരീ പുത്രന്‍ ഫഹദ് ആണ് തിരിച്ചറിഞ്ഞത്.
ജിദ്ദയിലുള്ള ബന്ധുക്കള്‍ മക്കയിലത്തെി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്നു അറിയിച്ചു. നഫീസ പട്ടര്‍കടവന്‍ ആണ് സമീറിന്‍െറ മാതാവ്. ഭാര്യ: റസ്ലി. മക്കള്‍: അന്‍സില്‍, ആദില്‍. വടക്കാഞ്ചേരി സ്വദേശി മുജീബിന്‍െറ മരണം വീട്ടുകാരാണ് സ്ഥിരീകരിച്ചത്. റിയാദിലെ ഇസേഫ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എന്‍ജിനീയറായ മുജീബ് റഹ്മാന്‍ (33) റിയാദ് ബത്ഹയിലെ ദാറുല്‍ ഹുദ ഗ്രൂപ്പിലാണ് ഹജ്ജിനത്തെിയത്. സെപ്റ്റംബര്‍ 19ന് മക്കയിലത്തെുകയും ബലിപെരുന്നാള്‍ ദിവസം 24ന് വീട്ടിലേക്കും ആറ്റൂരിലെ ഭാര്യവീട്ടിലേക്കും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
അറഫാ സംഗമം കഴിഞ്ഞെന്നും മിനായിലേക്ക് പോവുകയാണെന്നുമാണ് ഫോണില്‍ പറഞ്ഞത്. അതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. മക്ക മുഅയ്സിമിലെ മോര്‍ച്ചറിയിലെ മൃതദേഹങ്ങളില്‍നിന്ന് മുജീബിന്‍േറത് തിരിച്ചറിയുകയും ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് ഉറപ്പാക്കുകയുമായിരുന്നു. മിസ്രിയയാണ് മുജീബ് റഹ്മാന്‍െറ മാതാവ്. ഭാര്യ: ഫാരിദ. മക്കള്‍: മുഹീദ, മുഹമ്മദ് അസ്ലം.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment