Latest News

വാട്‌സ്ആപ്പില്‍ അധ്യാപികക്ക് അശ്ലീല ചിത്രം; വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കുന്നംകുളം:[www.malabarflash.com] സ്വകാര്യ നഴ്‌സിങ് കോളജ് അധ്യാപികക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളുമയച്ച പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. വടക്കേക്കാട് അണ്ടത്തോട് നാക്കോല മാനത്തോട്ടുങ്ങല്‍ നിഷാബ് (26), പുന്നയൂര്‍ കൈപ്പുടവായില്‍ അഫ്‌നാസ് (18) എന്നിവരെയാണ് സി.ഐ വി.എ. കൃഷ്ണദാസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.

അഫ്‌നാസ് ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടില്‍ എത്തിയതാണ് നിഷാബ്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന നഴ്‌സിങ് കോളജിലെ അധ്യാപികയായ ആമ്പല്ലൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

'പച്ചമുളക്' എന്ന ഗ്രൂപ്പില്‍ നിന്നാണ് യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സഹോദരന്റെ മരണദിനത്തിലും മൊബൈലില്‍ അശ്ലീലസന്ദേശങ്ങളത്തെി. നേരത്തെ യുവതിക്ക് അശ്ലീല സന്ദേശമയച്ച ആറ് വിദ്യാര്‍ഥികളെ കുന്നംകുളം പൊലീസ് വിളിച്ചുവരുത്തി ശാസിച്ചു വിട്ടയച്ചിരുന്നു. പിന്നീടാണ് പുതിയ ഗ്രൂപ്പില്‍ നിന്ന് സന്ദേശങ്ങളത്തെിയത്. 

തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കുന്നംകുളം സി.ഐ അടങ്ങുന്ന സംഘം അഞ്ച് പ്രതികളെ കണ്ടത്തെിയത്. ഇവരില്‍ മൂന്നുപേര്‍ 17 വയസ്സിന് താഴെയുള്ളവരാണ്.
ചാവക്കാട്, പെരുമ്പടപ്പ്, അഞ്ഞൂര്‍, ഒറ്റപ്പിലാവ്, കാട്ടകാമ്പാല്‍, പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ഗ്രൂപ് വഴി സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.