Latest News

'സ്വാമി ശാശ്വതീകാനന്ദ കൊല്ലപ്പെട്ടത്; പിന്നില്‍ വെള്ളാപ്പള്ളി'-ബിജു രമേശ്

തിരുവനന്തപുരം:[www.malabarflash.com] ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ശ്രീനാരായണ ധര്‍മവേദി നേതാവ് ഡോ. ബിജു രമേശ്. കൊലപാതകത്തിന് പിന്നില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബിജു ആരോപിച്ചു.

കൊലപാതകം നടത്തിയത് പ്രിയനെന്ന വാടകക്കൊലയാളിയാണ്. കൊലപാതകത്തിന്‍െറ തലേന്ന് ശാശ്വതികാനന്ദ സ്വാമി കൈയേറ്റത്തിന് ഇരയായിരുന്നു. തുഷാറാണ് ദുബൈയില്‍വെച്ച് കൈയേറ്റം നടത്തിയത്. സ്വാമിയുടെ ശരീരത്തില്‍ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാര്‍ ആക്രമിച്ചതാണെന്ന് സഹായിയായ വര്‍ക്കല സ്വദേശി ജോയ്സിനോട് ശാശ്വതികാനന്ദ പറഞ്ഞിരുന്നു.

സംഭവത്തെതുടര്‍ന്ന് സ്വാമി ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്‍െറ പിറ്റേദിവസമാണ് ആലുവ അദൈ്വതാശ്രമത്തിലെ പുഴയില്‍ അദ്ദേഹത്തിന്‍െറ അന്ത്യം. കൊലപാതകത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ ശാശ്വതികാനന്ദയുടെ മുട്ടടയിലെ താമസസ്ഥലത്തത്തെി. രേഖകളും മറ്റും കടത്താനായിരുന്നു ഇത്. വിലപ്പെട്ട രേഖകള്‍ കാറിന്‍െറ ഡിക്കിയിലേക്ക് മാറ്റുന്നതിന് സാക്ഷികളുണ്ട്.

കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യര്‍ഥിച്ച് പ്രിയന്‍ തന്നെ ഫോണില്‍ വിളിച്ചു. ശാശ്വതികാനന്ദയുടെ മരണത്തില്‍ തന്‍െറ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍, തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് മൊഴിയെടുത്തില്ല.

പ്രിയനെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ സാമ്പത്തികസഹായം നല്‍കിയത് വെള്ളാപ്പള്ളിയാണ്. ഡിവൈ.എസ്.പി ഷാജി പ്രതിയായ കൊലപാതകക്കേസിലെ കൂട്ടുപ്രതിയാണ് പ്രിയന്‍. ശാശ്വതികാനന്ദയുടെ പോസ്റ്റ്മോര്‍ട്ടത്തിലും ദുരൂഹതയുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ഡോ.എന്‍. സോമന്‍ ഇടപെട്ടു. ഇതിന്‍െറ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശന്‍ സോമനെ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പ്രസിഡന്‍റാക്കിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോ. സോമന്‍ പറഞ്ഞതനുസരിച്ച് തയാറാക്കുകയായിരുന്നുവെന്നും ബിജു ആരോപിച്ചു.

2002 ജൂലൈ ഒന്നിനാണ് ആലുവ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ശാശ്വതികാനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പ്രിയനെ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശനും ബിജുവിന്‍െറ വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ലെന്ന് ബി.ജെ.പി നേതാവ് ജെ. പത്മകുമാറും പ്രതികരിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.